ആ ദൃശ്യങ്ങൾ ഇനി നിർണായകം... പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ അവശതയിലും അവൾ വീഡിയോ റെക്കോര്‍ഡ് ചെയ്തു; ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍...

ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍. 'ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. കായംകുളം സ്വദേശിയായ പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചു. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്ന് പ്രതി യുവതിയോട്പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു
പീഡനക്കേസില്‍ അറസ്റ്റിലായ നൗഫലിന്റെ പേരില്‍ 308 വകുപ്പ് പ്രകാരം കേസ്
നിലനില്‍ക്കുന്നുണ്ടെന്ന് കെജി സൈമണ്‍. പീഡനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അടൂരില്‍ നിന്നാണ്
ആംബുലന്‍സ് പുറപ്പെട്ടത്. അടുത്തകേന്ദ്രം പന്തളമാണെങ്കിലും പെണ്‍കുട്ടിയെ ആദ്യം ഇവിടെ
ഇറക്കാതെ മറ്റൊരു രോഗിയെ ഇറക്കാനായി മനപ്പൂര്‍വം ആറന്മുളയിലേക്ക് കൊണ്ടുപോവുകയായിരുന്നു.തിരിച്ചുവരുമ്ബോഴാണ് സംഭവം നടന്നത്. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്, ഇയാളുടെ അറസ്റ്റ്രേഖപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
കോഴഞ്ചേരിയില്‍ നിന്ന് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കുള്ള യാത്രയിലായിരുന്നു പെണ്‍കുട്ടി.
കോവിഡ് സ്ഥിരീകരിച്ചതിന്റെ മാനസിക വിഷമവും ഉണ്ടായിരുന്നു. ഈ ആംബുലന്‍സില്‍ രണ്ട് യുവതികള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ക്ക് കോഴഞ്ചേരി ആശുപത്രിയിലാണ് ചികില്‍സ നിര്‍ദ്ദേശിച്ചത്. ഇതിന് ശേഷം രണ്ടാമത്തെ യുവതിയെ ഫസ്റ്റ് ലൈന്‍ ട്രീന്റ്‌മെന്റ് സെന്ററിലേക്ക് അയച്ചു. ഇന്നലെ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ പല രോഗികളേയും രാത്രിയിലാണ് 108 ആംബുലന്‍സ് എത്തി ആശുപത്രികളിലേക്ക് മാറ്റിയത്. രണ്ട് പെണ്‍കുട്ടികളെ മാറ്റാനും വൈകിയാണ് ആംബുലന്‍സ് എത്തിയത്. ഒരാളെ കോഴഞ്ചേരിയില്‍ എത്തിച്ചപ്പോഴും മണി പന്ത്രണ്ടര കഴിഞ്ഞിരുന്നു. രാത്രി ഒരു മണിയോടെയായിരുന്നു പീഡനം. അതിന് ശേഷം യുവതിയെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഡ്രൈവര്‍ എത്തിച്ചു. ഇവിടെ എത്തിയതും യുവതിയുടെ മുഖത്തെ പ്രശ്‌നങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു. കാര്യം തിരിക്കിയ ആരോഗ്യ പ്രവര്‍ത്തകരോടാണ് ബലാത്സംഗത്തിന്റെ വിശദാംശങ്ങള്‍ പറഞ്ഞത്. ഇതോടെ ആംബുലന്‍സ് ഡ്രൈവര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കാതെ പൊലീസിനെ അറിയിച്ചു. അടൂര്‍ ആശുപത്രിയില്‍ നിന്ന് പിടികൂടുകയും ചെയ്തു. കോവിഡില്‍ തളര്‍ന്ന പെണ്‍കുട്ടിക്ക് താങ്ങാനാവാത്ത ക്രൂരതയാണ് ഡ്രൈവര്‍ നല്‍കിയത്.
കോവിഡില്‍ രോഗ പകര്‍ച്ചയ്ക്കുള്ള സാധ്യത ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ബലാത്സംഗത്തിന് ഡ്രൈവര്‍ മുതിര്‍ന്നത് ക്രിമിനല്‍ മാനസികാവസ്ഥയ്ക്ക് തെളിവാണ്. ഇയാള്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷനിലാണ്. കൂടുതല്‍ വിവരവങ്ങള്‍ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ശേഖരിച്ചു വരുന്നു പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് പീഡനം നടന്നത്. ആംബുലന്‍സില്‍ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
ഇതുപ്രകാരം ഒരു യുവതിയെ ആശുപത്രിയിലിറക്കി, പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രാത്രി തന്നെ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പിടിയിലായ പ്രതി നൗഫല്‍ കൊലക്കേസ് പ്രതിയാണ്. സമീപ കാല കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിച്ച് വരികയാണ്. പെണ്‍കുട്ടിയെ ഞായറാഴ്ച വൈദ്യപരിശോധന്ക്ക് വിധേയയാക്കും. കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ചികിത്സാകേന്ദ്രത്തിലെ പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ നടപടികള്‍ ഇന്നുണ്ടാകും. പിടിയിലായ നൗഫലിലെയും പത്തനംതിട്ടയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പ്രത്യേക മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇയാളെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കേണ്ടതായും ഉണ്ട്.
അതേസമയം ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ.യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദ്ദേശം നല്‍കി. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























