കോടികളുടെ സ്വർണം തൊട്ടരികെ.. പാഞ്ഞെത്തിയ ഡിആര്‍ഐ ഉദ്യേഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചു; മലപ്പുറത്ത് സംഭവിച്ചത്.. കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

സ്വര്‍ണക്കടത്ത് സംഘം ഡിആര്‍ഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. നജീബ്, ആല്‍ബര്‍ട്ട് എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് പരുക്കേറ്റത്. അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഒരാള്‍ പിടിയിലായതായാണ് സൂചന. ഇന്ന് രാവിലെ ഒമ്ബത് മണിയോടു കൂടിയാണ് ആക്രമണമുണ്ടായത്. വാഹനത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
സ്വര്‍ണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ബുള്ളറ്റിലും ഇന്നോവയിലുമായി ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടര്‍ന്നു. സ്വര്‍ണക്കടത്ത് സംഘത്തെ മറികടന്ന ഉദ്യോഗസ്ഥര്‍ ബുള്ളറ്റ് കുറുകെ വച്ചു. ഇതിനിടെയാണ് അപകടം നടന്നത്.
കള്ളക്കടത്ത് സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് സമീപത്തുള്ള ചതുപ്പില്‍ വീണു. പരുക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് സാരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. സ്വര്‍ണക്കടത്ത് സംഘത്തിലെ ഒരാളെ ഡിആര്‍ഐ പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. വാഹനത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു
എത്രയൊക്കെ പിടിച്ചിട്ടും സ്വര്ണക്കടത്തിന് മാത്രം ഒരു കുറവുമില്ല എന്ന് തന്നെ പറയാം. അതേസമയം രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ നാലു പേരെക്കൂടി അറസ്റ്റ് ചെയ്തു. സി.വി. ജിഫ്സല്‍, പി.അബൂബക്കര്‍, മുഹമ്മദ് അബു ഷമീം, അബ്ദുല്‍ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തു കേസില്‍ ആകെ 25 പ്രതികളാണുള്ളത്. ഇനി അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്.
അതിനിടെ സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ വിവിധ ജ്വല്ലറികളിലും എന്‍ഐഎ റെയ്ഡ്. എന്നാല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് സൂചന. കേസില്‍ അറസ്റ്റിലായ കെ.ടി. സംജുവിന്‍റെ ഭാര്യവീട്ടിലും സുഹൃത്തിന്‍റെ വീട്ടിലും അന്വേഷണസംഘം രാവിലെ പരിശോധന നടത്തിയിരുന്നു.
കെ.ടി. സംജുവിന്‍റെ എരഞ്ഞിക്കലിലെ ഭാര്യവീട്ടിലാണ് എന്‍ഐഎ ആദ്യമെത്തിയത്. ഭാര്യാപിതാവിന്‍റെ ജ്വല്ലറികളിലൂടെ സംജു സ്വര്‍ണം വിറ്റഴിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഒന്നര മണിക്കൂറിലധികം നീണ്ട പരിശോധനയില്‍ സംഘം രേഖകളുമായി മടങ്ങി. തൊട്ടുപിന്നാലെയാണ് കോഴിക്കോട് കമ്മത്ത് ലൈനിലും വട്ടക്കിണറിലും ഉള്ള ജ്വല്ലറികളില്‍ എന്‍ഐഎ പരിശോധന നടത്തിയത്. ചില രേഖകള്‍ കണ്ടെത്തിയെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ തുടര്‍പരിശോധനകള്‍ വേണ്ടി വരും.
https://www.facebook.com/Malayalivartha
























