Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പത്തനംതിട്ടയിൽ യുവതി ആംബുലന്‍സില്‍ പീഡനത്തിനിരയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം! പത്തനംതിട്ട ഡിഎംഒ ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് സംഘര്‍ഷത്തിലേക്ക്... പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റു ചെയ്തു നീക്കി...

06 SEPTEMBER 2020 02:06 PM IST
മലയാളി വാര്‍ത്ത

കോവിഡ് രോഗിയായ 19കാരി 108 ആംബുലന്‍സില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം. പത്തനംതിട്ട ഡിഎംഒ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റു ചെയ്തു നീക്കി. ഡിഎംഒ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു.

ജനറല്‍ ആശുപത്രിക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധവും നടന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് 19കാരി ആംബുലന്‍സ് ഡ്രൈവറുടെ പീഡനത്തിന് ഇരയായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ഡ്രൈവര്‍ നൗഫലി(28) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മുന്‍പും ക്രമിനല്‍ കേസില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കോഴഞ്ചേരിയില്‍ നിന്ന് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കുള്ള യാത്രയിലായിരുന്നു പെണ്‍കുട്ടി. കോവിഡ് സ്ഥിരീകരിച്ചതിന്റെ മാനസിക വിഷമവും ഉണ്ടായിരുന്നു. ഈ ആംബുലന്‍സില്‍ രണ്ട് യുവതികള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ക്ക് കോഴഞ്ചേരി ആശുപത്രിയിലാണ് ചികില്‍സ നിര്‍ദ്ദേശിച്ചത്. ഇതിന് ശേഷം രണ്ടാമത്തെ യുവതിയെ ഫസ്റ്റ് ലൈന്‍ ട്രീന്റ്‌മെന്റ് സെന്ററിലേക്ക് അയച്ചു.

ഇന്നലെ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ പല രോഗികളേയും രാത്രിയിലാണ് 108 ആംബുലന്‍സ് എത്തി ആശുപത്രികളിലേക്ക് മാറ്റിയത്. രണ്ട് പെണ്‍കുട്ടികളെ മാറ്റാനും വൈകിയാണ് ആംബുലന്‍സ് എത്തിയത്. ഒരാളെ കോഴഞ്ചേരിയില്‍ എത്തിച്ചപ്പോഴും മണി പന്ത്രണ്ടര കഴിഞ്ഞിരുന്നു.

രാത്രി ഒരു മണിയോടെയായിരുന്നു പീഡനം. അതിന് ശേഷം യുവതിയെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഡ്രൈവര്‍ എത്തിച്ചു. ഇവിടെ എത്തിയതും യുവതിയുടെ മുഖത്തെ പ്രശ്‌നങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു. കാര്യം തിരിക്കിയ ആരോഗ്യ പ്രവര്‍ത്തകരോടാണ് ബലാത്സംഗത്തിന്റെ വിശദാംശങ്ങള്‍ പറഞ്ഞത്.

ഇതോടെ ആംബുലന്‍സ് ഡ്രൈവര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കാതെ പൊലീസിനെ അറിയിച്ചു. അടൂര്‍ ആശുപത്രിയില്‍ നിന്ന് പിടികൂടുകയും ചെയ്തു. കോവിഡില്‍ തളര്‍ന്ന പെണ്‍കുട്ടിക്ക് താങ്ങാനാവാത്ത ക്രൂരതയാണ് ഡ്രൈവര്‍ നല്‍കിയത്.

കോവിഡില്‍ രോഗ പകര്‍ച്ചയ്ക്കുള്ള സാധ്യത ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ബലാത്സംഗത്തിന് ഡ്രൈവര്‍ മുതിര്‍ന്നത് ക്രിമിനല്‍ മാനസികാവസ്ഥയ്ക്ക് തെളിവാണ്. ഇയാള്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷനിലാണ്.

കൂടുതല്‍ വിവരവങ്ങള്‍ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ശേഖരിച്ചു വരുന്നു പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് പീഡനം നടന്നത്. ആംബുലന്‍സില്‍ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

ഇതുപ്രകാരം ഒരു യുവതിയെ ആശുപത്രിയിലിറക്കി, പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രാത്രി തന്നെ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പിടിയിലായ പ്രതി നൗഫല്‍ കൊലക്കേസ് പ്രതിയാണ്. സമീപ കാല കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിച്ച്‌ വരികയാണ്. പെണ്‍കുട്ടിയെ ഞായറാഴ്ച വൈദ്യപരിശോധന്ക്ക് വിധേയയാക്കും.

കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ചികിത്സാകേന്ദ്രത്തിലെ പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ നടപടികള്‍ ഇന്നുണ്ടാകും. പിടിയിലായ നൗഫലിലെയും പത്തനംതിട്ടയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പ്രത്യേക മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇയാളെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കേണ്ടതായും ഉണ്ട്.

അതേസമയം ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ.യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദ്ദേശം നല്‍കി. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends