''ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണന്‍ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. 'എല്ലാവരും അണ്ണനെ മറക്കാന്‍ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ...'' കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ കുറിപ്പ് പുറത്ത് ...

''ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണന്‍ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. 'എല്ലാവരും അണ്ണനെ മറക്കാന്‍ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ...'' കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷക്കായ തിന്നു മരിച്ച അര്‍ച്ചനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്....
എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ പറ്റിയില്ല. എന്ന് തുടങ്ങുന്ന കുറിപ്പില്‍ കാമുകന്റെ പേരെടുത്ത് പറഞ്ഞാണ് ബാക്കിയുള്ള വരികള്‍. ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കില്‍ വിശ്വനാഥന്‍-ഗീത ദമ്പതികളുടെ മകള്‍ അര്‍ച്ചന(21) യാണ് കഴിഞ്ഞ ദിവസം വിഷക്കായ കഴിച്ച് മരിച്ചത്. വര്‍ഷങ്ങളായി കണ്ടല്ലൂര്‍ സ്വദേശിയായ യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. യുവാവിന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ വീട്ടുകാര്‍ പറയുന്നു. ബി.എസ്.സി. അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ അര്‍ച്ചന മരിക്കുന്നതിന് മുമ്പ് എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. '''എല്ലാവരും അണ്ണനെ മറക്കാന്‍ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ, അണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണന്‍ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു.'' എന്ന് കത്തില്‍ പറയുന്നു. ദീര്‍ഘനാളായുള്ള പ്രണയത്തെ തുടര്‍ന്ന് യുവാവിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു.
പഠനം പൂര്‍ത്തിയായതിനു ശേഷം വിവാഹം നടത്താമെന്ന് യുവതിയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നു. പിന്നീട് യുവാവും വീട്ടുകാരും വിവാഹത്തില്‍ നിന്നും പിന്മാറിയെന്നാണ് അര്‍ച്ചനയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. വെള്ളിയാഴ്ച വീട്ടിലെ മുറിയ്ക്കുള്ളില്‍ യുവതിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അര്‍ച്ചന എഴുതിയ ആത്മഹത്യാ കുറിപ്പിലും ഇതേക്കുറിച്ച് സൂചനയുണ്ട്. ഇതു സംബന്ധിച്ചുള്ള യുവതിയുടെ ഓഡിയോ ക്ലിപ്പുകള്‍ കഴിഞ്ഞ ദിവസം വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. സഹോദരിയോട് നന്നായി പഠിക്കണമെന്നും അച്ഛനെയും അമ്മയെയും സംരക്ഷിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.
"
https://www.facebook.com/Malayalivartha