Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചര്‍ച്ച കൊഴുക്കുമ്പോള്‍... ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പ്രത്യേക കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ സ്വര്‍ണക്കടത്തു കേസും ദിലീപിന്റെ കേസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സിനിമാ രംഗത്ത് ചര്‍ച്ചകള്‍ കൊഴുക്കുന്നു; ഇപ്പോഴത്തെ കടുപ്പിക്കലില്‍ എന്തെങ്കിലും പുകയുന്നോ?

16 SEPTEMBER 2020 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും

കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...

ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി പ്രത്യേക കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ സ്വര്‍ണ്ണക്കടത്തു കേസും ദിലീപിന്റെ കേസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സിനിമാ രംഗത്ത് ചര്‍ച്ചകള്‍ കൊഴുക്കുന്നു.

ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിവഴ. എന്നാല്‍ മൊഴിമാറ്റല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നിട്ടും പോലീസ് ഇപ്പോള്‍ മാത്രം അനങ്ങിയതിലാണ് ദിലീപിന്റെ സിനിമാ സുഹ്യത്തുക്കള്‍ക്ക് അത്ഭുതം.

ദിലീപും മുഖ്യ പ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കുന്നതിനുള്ള പ്രോസിക്യൂഷന്‍ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 45 സാക്ഷികളുടെ വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. ദിലീപിനോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ നടന്‍ മുകേഷിന്റെ സാക്ഷി വിസ്താരവും പൂര്‍ത്തിയായി.
കേസിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാല്‍ ഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഈ ഉപാധികള്‍ നടന്‍ ലംഘിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ജനുവരി മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുള്ളത്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചിലര്‍ക്കുള്ള കുടിപ്പകയാണ് നടീ പീഡന കേസിലേക്ക് വഴി വച്ചതെന്നാണ് ദിലീപിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. സിനിമാ കേസ് ഉണ്ടായുന്നതിന് മുമ്പ് ദിലീപ് മലയാള സിനിമയിലെ മുടിചൂടാ മന്നനായിരുന്നു. സൂപ്പര്‍ താരങ്ങളെ വരെ നിയന്ത്രിച്ചിരുന്നത് ദിലീപാണെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. മലയാള സിനിമയില്‍ ഈച്ച പറക്കണമെങ്കിലും ദിലീപ് അറിയണമെന്നതായിരുന്നു കീഴ് വഴക്കം. ദിലീപിന് രാഷ്ട്രീയ ബന്ധങ്ങളും ധാരാളം ഉണ്ടായിരുന്നു. സിനിമയില്‍ സജീവമായിരുന്ന രാഷ്ട്രീയനേതാവിനെതിരെ തിരിഞ്ഞതാണ് പീഡന കേസിലേക്ക് നയിച്ചതെന്ന് ദിലീപ് വിശ്വസിക്കുന്നു. എന്നാല്‍ അത്മ വിശ്വാസം തെല്ലും കുറയാതെ ദിലീപ് കരുക്കള്‍ നീക്കി. അതിന്റെ ഫലമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് കരുതുന്നവരുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ദിലീപിന് എന്തെങ്കിലും റോള്‍ ഉള്ളതായി ആരും ഇതുവരെ ആരോപണം ഉന്നയിച്ചിട്ടില്ല. എന്നാല്‍ ദിലീപിനെ ദ്രോഹിച്ചവരില്‍ പലര്‍ക്കും റോള്‍ ഉള്ളതായി ദിലീപിന്റെ സുഹൃത്തുക്കള്‍ കരുതുന്നു. എന്നാല്‍ ദിലീപിന്റെ ശത്രുക്കള്‍ ഇങ്ങനെയല്ല വിശ്വസിക്കുന്നതെന്ന കാര്യം നാട്ടില്‍ പാട്ടാണ്. ഇത് കുടിപ്പക വളര്‍ത്താന്‍ കാരണമായെന്നും വിശ്വസിക്കുന്നവര്‍ സിനിമാ ലോകത്തുണ്ട്. അല്ലെങ്കില്‍ പൊടുന്നനെ ജാമ്യം റദ്ദാക്കാന്‍ നീങ്ങില്ലെന്നാണ് ദിലീപിന്റെ സ്‌നേഹിതര്‍ കരുതുന്നത് .

കോടതി ജാമ്യം റദ്ദാക്കുകയാണെങ്കില്‍ ദിലീപിന്റെ ജീവിതം വീണ്ടും സംഭവബഹുലമാകും. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ദിലീപിനുള്ളിലെ മിമിക്രി വാസന ശ്രദ്ധേയമായിരുന്നു. കൊച്ചി കലാഭവനില്‍ എത്തിയതോടെയാണ് ദിലീപിന്റെ ജാതകം മാറ്റി എഴുതപ്പെട്ടത്. ഇക്കാലത്ത് നാദിര്‍ഷായുമായി ചേര്‍ന്ന് തയ്യാറാക്കിയ കോമഡി കാസറ്റ് ഏറെ ശ്രദ്ധ നേടി. ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റ് വന്‍ വിജയമാണ് നേടിയത്.

ഏഷ്യാനെറ്റിലൂടെയാണ് ദിലീപിനെ പ്രേക്ഷക ലോകം ആദ്യമായി തിരിച്ചറിഞ്ഞത്. കോമി കോള എന്ന ആക്ഷേപഹാസ്യ പരിപാടി കണ്ട് ജനം ചിരിച്ചു തള്ളി . നടനാവാനാണ് ദിലീപ് സിനിമയിലെത്തിയതെങ്കിലും കമലിന്റെ സംവിധാനസഹായിയായിട്ടായിരുന്നു തുടക്കം. 1992 ല്‍ കമല്‍ തന്നെ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയ വേഷം നല്‍കി. സൈന്യം എന്ന ജോഷി ചിത്രത്തില്‍ വിക്രത്തിനൊപ്പം അഭിനയിച്ചത് ശ്രദ്ധേയമായി. എന്നാല്‍ സുനില്‍ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം എന്ന ചിത്രം ദിലീപിന്റെ ജാതകം തിരുത്തിയെഴുതി. മാനത്തെ കൊട്ടാരത്തിലെ കഥാപാത്രത്തിന്റെ പേരായ ദിലീപ് സ്വന്തം ജീവിതത്തിലും സ്വീകരിച്ചു. സുമുഖനായ ഹാസ്യതാരം എന്ന പേര് ദിലീപിനെ ശ്രദ്ധേയനാക്കി.

സംവിധായകന്‍ സുന്ദര്‍ദാസാണ് ദിലീപിനെ നായകനാക്കിയത്. ലോഹിതദാസ് എഴുതിയ സല്ലാപം ദിലീപിന് നല്‍കിയത് വിസ്മയകരമായ ഭാവിയാണ്. മഞ്ജു വാര്യരുടെ അരങ്ങേറ്റം നടന്ന സിനിമയായിരുന്നു സല്ലാപം. ബാലതാരമായി വന്ന കാവ്യാമാധവന്‍ ആദ്യം നായികയായതും ദിലീപിന്റെ ചിത്രത്തില്‍ തന്നെ. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിലാണ് ചിത്രം. ലാല്‍ ജോസിന്റെ മീശ മാധവന്‍ ദിലീപിനെ മിനിമം ഗ്യാരണ്ടിയുള്ള നടനാക്കി മാറ്റി. ജോക്കര്‍,റണ്‍വേ തുടങ്ങിയ ചിത്രങ്ങള്‍ പിന്നാലെയെത്തി. ഇതിനിടെ മലയാളസിനിമയിലെ വിഷമാണ് ദിലീപ് എന്ന് തിലകന്‍ പറഞ്ഞതോടെ ദിലീപിന് സിനിമയില്‍ ശുതുക്കള്‍ വര്‍ധിച്ചു. ഇതിനിടെ മഞ്ജുവും ദിലീപും തെറ്റി. അപ്പോഴേക്കും മലയാള സിനിമ ദിലീപിന് ചുറ്റും കറങ്ങാന്‍ തുടങ്ങിയിരുന്നു. 2017 ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെട്ടത്. എല്ലാ വരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് ദിലീപ് അറസ്റ്റിലായത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ് ദിലീപ് അറസ്റ്റിലായതും 85 ദിവസം ജയിലില്‍ കിടന്നതും. 2021 ഫെബ്രുവരിയില്‍ വാദം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സ്വര്‍ണ്ണക്കടത്ത് നായകന്‍മാര്‍ ബുദ്ധിപൂര്‍വം നീങ്ങിയാല്‍ ദിലീപ് അകത്താവും. അകത്തായാല്‍ പുറത്തിറങ്ങണമെങ്കില്‍ ചിലപ്പോള്‍ അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (11 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (26 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (37 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (48 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (1 hour ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (13 hours ago)

Malayali Vartha Recommends