Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..


കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...


ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

പതിനാല് മണിക്കൂര്‍ ജുഡീഷ്യല്‍ കമീഷന് മുന്നിലിരുന്ന ഉമ്മന്‍ചാണ്ടി രാജിവെച്ചിരുന്നെങ്കില്‍ ധാര്‍മ്മികത മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ക്ക്​ അര്‍ത്ഥമുണ്ടാകുമായിരുന്നു; ഖുര്‍ആന്‍ നല്‍കുന്നത്​ നിയമവിരുദ്ധമാണോയെന്ന്​ കോടിയേരി

18 SEPTEMBER 2020 04:14 PM IST
മലയാളി വാര്‍ത്ത

മന്ത്രി കെ.ടി ജലീലിനെ എൻഐഎ വിളിപ്പിച്ചത്​ സാക്ഷിയെന്ന നിലയിലാണെന്നും അദ്ദേഹത്തിന്​ നല്‍കിയ നോട്ടീസില്‍ അത്​ വ്യക്തമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍ പറഞ്ഞു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയാനാണ്​ ജലീലിനെ വിളിപ്പിച്ചത്​. ഇതി​െന്‍റ പേരില്‍ എന്തു സമരം നടന്നാലും ജലീല്‍ രാജിവെക്കാന്‍ പോകുന്നില്ല എന്നും എ.കെ.ജി സെന്‍ററില്‍ നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്​ യോഗത്തിന്​ ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പതിനാല് മണിക്കൂര്‍ ജുഡീഷ്യല്‍ കമീഷന് മുന്നിലിരുന്നു. അന്ന്​ അദ്ദേഹം രാജിവെച്ചിരുന്നെങ്കില്‍ ധാര്‍മ്മികത മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ക്ക്​ അര്‍ത്ഥമുണ്ടാകുമായിരുന്നു. സര്‍ക്കാരിനെ ഇകഴ്ത്താന്‍ പ്രതിപക്ഷം ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന ആരോപണവും കോടിയേരി ഉയര്‍ത്തി. ഖുര്‍ആന്‍ ജലീല്‍ ചോദിച്ചു വാങ്ങിയതല്ല. ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിച്ച പുസ്​തകമാണോ? ഖുര്‍ആന്‍ നല്‍കുന്നത്​ നിയമവിരുദ്ധമാണോ? ആര്‍.എസ്​.എസി​െന്‍റ പ്രചരണത്തില്‍ കോണ്‍ഗ്രസും ഒപ്പം ചേര്‍ന്നു. ഖുര്‍ആന്‍ വിതരണം ചെയ്​തുവെന്ന ബി.ജെ.പിയുടെ ആരോപണം മുസ്​ലിം ലീഗ്​ ഏറ്റുപിടിക്കുന്നത്​ എന്തിനാണെന്നും കോടിയേരി ചോദിച്ചു.

കോണ്‍ഗ്രസും മുസ്​ലിം ലീഗും ബി.ജെ.പിയുമായി സന്ധിചെയ്യുന്നു. പി.കെ കുഞ്ഞാലിക്കുട്ടി പോലും ബി.ജെ.പിയെ തള്ളിപ്പറയാന്‍ തയാറാകുന്നില്ല. ബി.ജെ.പി എങ്ങനെയാണ്​ മുസ്​ലിം ലീഗി​െന്‍റ ശത്രുവല്ലാതായത്​. മുസ്​ലിംകളും മതന്യൂനപക്ഷങ്ങളും ഈ നിലപാട്​ പരിശോധിക്കണം. കോണ്‍ഗ്രസിനും യു.ഡി.എഫിനും ബി.ജെ.പിയുമായി ഉള്ള ബന്ധം പെട്ടെന്ന് ഉണ്ടാകുന്നതല്ല. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണ്​. സമരങ്ങള്‍ക്ക്​ ജനപിന്തുണ ഇല്ല. ഓരോ ദിവസവും സമരക്കാര്‍ ഒറ്റപ്പെടുന്നു. ഗുണ്ടകളെ റിക്രൂട്ട് ചെയ്താണ് കോണ്‍ഗ്രസും ബി.ജെ.പിയും സമരം നയിക്കുന്നത്. തിരുവനന്തപുരത്ത് ഗുണ്ടാ സംഘങ്ങള്‍ ഒത്ത് ചേര്‍ന്ന പോലെ സംസ്ഥാനത്തെല്ലായിടത്തും നടക്കുന്നു.

മന്ത്രിമാരെ കൊലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജലീലിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നു. എ.കെ ബാല​െന്‍റ വാഹനത്തിന് നേരെ ഏറ് പടക്കം എറിഞ്ഞതും ഇതി​െന്‍റ ഭാഗമായാണ്. ഇത് ആസൂത്രിതമായ അട്ടിമറി സമരമാണ്. ഇത് ജനങ്ങളെ അണിനിരത്തി തന്നെ ചെറുക്കാനാണ് ഇടത് മുന്നണിയുടെ ശ്രമം. ജനപിന്തുണയുള്ളതിനാല്‍ സര്‍ക്കാറിന്​ ഭയമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

പതിനൊന്നുകാരിയെ വീട്ടിലെ അലമാരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി  (5 hours ago)

കോടതി നടപടി ചിത്രീകരിച്ച സിപിഐ എം നേതാവ് കസ്റ്റഡിയില്‍  (5 hours ago)

എന്റെ മുപ്പതാം പിറന്നാളിന് ഞാന്‍ എനിക്ക് നല്‍കിയ സമ്മാനം  (6 hours ago)

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

ശബരിമല സ്വര്‍ണപ്പാളി വിവാദം: ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം  (6 hours ago)

അജ്മലിനെതിരെ ചാറ്റുകള്‍ പുറത്തുവിട്ട് നടി  (7 hours ago)

ബിഹാറില്‍ നിരവധി വികസനങ്ങള്‍ ചെയ്തുവെന്ന് നിതീഷ് കുമാര്‍  (7 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിവി അന്‍വര്‍  (7 hours ago)

ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണത്തെച്ചൊല്ലി എഎപി സമ്മര്‍ദം ചെലുത്തിയെന്ന് പരിസ്ഥിതി മന്ത്രി  (7 hours ago)

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു  (9 hours ago)

നാലാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍  (9 hours ago)

അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി ലുലു ഗ്രൂപ്പ്  (9 hours ago)

സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ആധാറിലെ തെറ്റുകള്‍ തിരുത്താം  (9 hours ago)

നിനക്കൊക്കെ വേണേല്‍ പഠിച്ചാല്‍ മതി !! ഇടുക്കി ഗവ. നഴ്‌സിങ് കോളജ് പൂട്ടിക്കുമെന്ന് സഖാവ് വര്‍ഗീസിന്റെ കൊലവിളി ; കോളേജ് പണിതത് വര്‍ഗീസിന്റെ തറവാട്ട് കാശില്‍ നിന്നാണോ പൂട്ടിക്കുമെന്ന് പറയാന്‍ !! വിരട്ടൊക  (9 hours ago)

Malayali Vartha Recommends