Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കഞ്ചാവിന്റെ കാവലിന് നാല് റോഡ് വീലർ നായ്ക്കൾ:- എന്നിട്ടും കച്ചവടക്കാരൻ പിടിയിലായി: വിൽപ്പനയ്ക്ക് എത്തിച്ച നാലു കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ; തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചത്ത് കാഞ്ഞിരപ്പള്ളിയിൽ വിൽക്കാൻ; പ്രതികളെ പിടികൂടിയത് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ്

20 SEPTEMBER 2020 05:36 PM IST
മലയാളി വാര്‍ത്ത

കോട്ടയം: വിൽപ്പനയ്ക്ക് എത്തിച്ച നാലു കിലോ കഞ്ചാവുമായി നാലംഗ സംഘത്തെ കാഞ്ഞിരപ്പള്ളിയിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവിൽ കണ്ടത്തിൽ വീട്ടിൽ അഫ്‌സൽ (25), പാറക്കടവ് ആനിക്കപ്പറമ്പിൽ വീട്ടിൽ ബാസിത് (19), കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ അശ്വതി ഭവനിൽ അനന്തു (20), പാറക്കടവ് ആനിക്കപ്പറമ്പിൽ സാബിത് (20) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡും കാഞ്ഞിരപ്പള്ളി പൊലീസും ചേർന്നു പിടികൂടിയത്.

കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാംമൈൽ ആനക്കല്ല് ഭാഗങ്ങളിൽ വൻ തോതിൽ കഞ്ചാവ് കച്ചവടം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിയ്ക്കു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ഡെൻസാഫ് അംഗങ്ങൾ ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതേ തുടർന്നാണ്, ബാസിതും അനന്തുവും അടങ്ങുന്ന സംഘം പ്രദേശത്ത് ഓട്ടോറിക്ഷയിൽ കഞ്ചാവ് എത്തിച്ചു വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്നു സ്‌ക്വാഡ് അംഗങ്ങൾ ഇടപാടുകാരെന്ന വ്യാജേനെ പ്രതികളെ സമീപിച്ചു. 500 രൂപയുടെ പൊതികളാണ് ഇവർ വിറ്റിരുന്നത്. ഓട്ടോറിക്ഷയിൽ കഞ്ചാവുമായി വന്ന ഇരുവരെയും പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഇരുപത്തിയാറാംമൈൽ പുൽക്കുന്ന് ഭാഗത്ത് കോഴിഫാം നടത്തുന്ന അഫ്‌സലാണ് കഞ്ചാവ് സൂക്ഷിക്കുന്നതെന്ന വിവരം ലഭിച്ചത്. ഇരുവരെയുമായി അഫ്‌സലിന്റെ കോഴിഫാമിൽ എത്തിയതോടെയാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്.

കഞ്ചാവിനു സംരക്ഷണം ഉറപ്പാക്കുതിനായി ഇയാൾ നാല് റോഡ് വീലർ നായ്ക്കളെയാണ് ഫാമിൽ വളർത്തിയിരുന്നത്. പരിചയമില്ലാത്ത ആരെങ്കിലും ഫാമിനുള്ളിലേയ്ക്കു കയറിയാൽ ഇയാൾ നായ്ക്കളെ അഴിച്ചു വിടുകയാണ് ചെയ്തിരുന്നത്. പൊലീസ് എത്തിയത് അറിഞ്ഞ ഇയാൾ നായ്ക്കളെ അഴിച്ചു വിടാൻ ശ്രമം നടത്തിയെങ്കിലും സാഹസികമായാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്.

തുടർന്ന് ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഫാമിന്റെ ഉള്ളിലും പരിസരത്തുമായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് വീപ്പയിൽ കഞ്ചാവ് നിറച്ച ശേഷം, ഇത് കുഴിച്ചിട്ട് ഇതിനു മുകളിൽ പ്ലാസ്റ്റിക്ക് ചാക്കിട്ട്, ഇതിനും മുകളിൽ കരിയില വിതറിയാണ് ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സാബിത്താണ് തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചിരുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെയും അറസ്റ്റ് ചെയ്തു. അഫ്‌സലിന്റെ ഫാമിൽ കൂടുതൽ ആളുകൾ കഞ്ചാവ് നൽകുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ള, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ എന്നിവരുടെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഇ.കെ സോൾജിമോൻ, പൊൻകുന്നം എസ്.എച്ച്.ഒ എസ്.ഷിഹാബുദീൻ, എസ്.ഐമാരായ മുകേഷ്, ഷിബു, ജോർജുകുട്ടി, എ.എസ്.ഐമാരായ പ്രദീപ്, മജോ എസ്.രാജ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത്ത് ബി.നായർ, കെ.ആർ അജയകുമാർ, തോംസൺ കെ.മാത്യു, എസ്.അരുൺ, വി.കെ അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends