ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റ്: അനുരാഗിന് പിന്തുണയുമായി താപ്സി

ലൈംഗികാരോപണം നേരിടുന്ന സംവിധായകന്‍ അനുരാഗ് കശ്യപിനെ പിന്തുണച്ച് നടി താപ്സി പന്നു. തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ് ആണ്അനുരാഗെന്ന് ചിത്രം പങ്കുവച്ച് താപ്സി കുറിച്ചു.
നിങ്ങള്‍ക്കായി.. എന്റെ സുഹൃത്തേ..ഞാനറിയുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ്. നിങ്ങള്‍ സൃഷ്ടിക്കുന്ന ലോകത്തെ സ്ത്രീകള്‍ എത്ര ശക്തരും പ്രാധാന്യമുള്ളവരുമാണെന്ന് കാണിക്കുന്ന മറ്റൊരു കലാസൃഷ്ടിയുടെ സെറ്റുകളില്‍ ഉടന്‍ തന്നെ നമുക്ക് കാണാം." താപ്സി കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. എബിഎന്‍ തെലുഗുവിന് നല്‍കിയ അഭിമുഖത്തിലാണ് പായല്‍ അനുരാഗിനെതിര ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗില്‍ എന്നീ താരങ്ങള്‍ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായല്‍ ആരോപിക്കുന്നു.
എന്നാല്‍ പായലിന്റേത് അടിസ്ഥാനരഹിതമയ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നുമാണ് അനുരാഗ് കശ്യപ് ഇതിനോട് പ്രതികരിച്ചത്. അനുരാഗിനെതിരായ ആരോപണവുമായി രംഗത്ത് വന്ന ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തന്നെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് പായല്‍ ട്വീറ്റ് ചെയ്തിരുന്നു. അനുരാഗ് തന്നെ ക്രൂരമായാണ് ഉപദ്രവിച്ചതെന്നും അനുരാഗ് എന്ന കലാകാരനുള്ളിലെ പിശാചിനെ പുറത്ത് കൊണ്ടുവരണം എന്നും അഭ്യര്‍ഥിച്ചായിരുന്നു പായലിന്റെ ട്വീറ്റ്.
പായലിന്റെ ഈ ട്വീറ്റിനോട് പ്രതികരിച്ച് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയും രംഗത്തെത്തി. നടിയോട് വിശദമായ പരാതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























