നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സോഫ്റ്റ് വെയര്‍, ഗതാഗത നിയമ ലംഘനത്തിന് ഇനി ഓണ്‍ലൈന്‍ വഴി പിഴ അടയ്ക്കാം

ഇനി മുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിടിയിലാകുന്നവര്‍ക്ക് ഉടന്‍ ഓണ്‍ലൈനായി പിഴ അടച്ചു രസീത് കൈപ്പറ്റാം. ഇ ചെല്ലാന്‍ എന്ന സംവിധാനം വഴി പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥന്റെ കൈയിലുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, വാഹന നമ്പര്‍ എന്നിവ നല്‍കിയാല്‍ ഇത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാകും.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ഇ- ചെല്ലാന്‍ സംവിധാനത്തിന്റെ ഉദ്ഘാടനം നാളെ നിര്‍വഹിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം, ഐജി ജി.ലക്ഷമണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നിയമലംഘനം കണ്ടെത്തിയാല്‍ ഇ ചെല്ലാന്‍ സംവിധാനത്തിലൂടെ ഉടമയ്‌ക്കോ ഡ്രൈവര്‍ക്കോ തങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മുതലായവ വഴി പിഴ അടയ്ക്കാം. പിഴ അടയ്ക്കാന്‍ താല്‍പര്യമില്ലാത്തവരുടെ കേസ് വെര്‍ച്വല്‍ കോടതിയിലേക്കു കൈമാറും.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഈ സംവിധാനം തിരുവനന്തപുരം, കൊല്ലം , എറണാകുളം , തൃശൂര്‍ , കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പിലാകുന്നത്.
https://www.facebook.com/Malayalivartha


























