പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു.... പുഴയിലേക്കുള്ള സ്റ്റെപ്പിലൂടെ ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു

പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇന്നലെ വൈകീട്ട് ആറോടെ നാദാപുരം വിലങ്ങാട് ഹൈസ്‌കൂളിനു സമീപത്താണ് സംഭവം. മലയങ്ങാട് മേമറ്റത്തില്‍ റോയി- ജോളി ദമ്ബതികളുടെ മകന്‍ സ്റ്റച്ചിന്‍ (23) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ സ്റ്റച്ചിന്‍ യൂത്ത് കോണ്‍ഗ്രസ് വിലങ്ങാട് മേഖലാ പ്രസിഡന്റായിരുന്നു. വിലങ്ങാട് മിനി ജലവൈദ്യുത പദ്ധതി പരിസരത്തെ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്.
പുഴയിലേക്കുള്ള സ്റ്റെപ്പിലൂടെ ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു. സുഹൃത്തുക്കളും വിലങ്ങാട് അങ്ങാടിയിലുള്ള ചുമട്ടുതൊഴിലാളികളും മറ്റും നടത്തിയ തിരച്ചിലിനൊടുവിലാണ് സ്റ്റച്ചിനെ കണ്ടെത്തി കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിക്കും.
"
https://www.facebook.com/Malayalivartha


























