ബൈപാസില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.... ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയതാണ് ലോറി
ബൈപാസില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.ആലപ്പുഴ അരൂര്‍ സ്വദേശി ഷജീറിനാണ് (36) പരിക്കേറ്റത്. ഞായറാഴ്ച രാവിലെയാണ് കടവൂര്‍ ബൈപാസ് ജങ്ഷനില്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞത്. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയതാണ് ലോറി.
ബൈപാസ് ജങ്ഷനിലെ സിഗ്നല്‍ കണ്ട് ബ്രേക്ക് ചെയ്തപ്പോള്‍ ടയറില്‍ ലോക്കായതിനെ തുടര്‍ന്നാണ് ലോറി മറിഞ്ഞതെന്ന് ഡ്രൈവര്‍ ഷജീര്‍ പറഞ്ഞു. ലോറി മറിഞ്ഞതിനെതുടര്ന്ന് ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. താഴ്ചയിലേക്ക് മറിഞ്ഞ ലോറി പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി റോഡില്‍ നിന്ന് മാറ്റി. റബറൈസ്ഡ് റോഡ് നിര്‍മാണത്തിലെ അപാകതയാണ് ബൈപാസില്‍ അപകടം വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
"
https://www.facebook.com/Malayalivartha