മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നത് അറിയാതെ പാലത്തിനടിയിലെ ബീമില്‍ കിടന്ന് ഉറങ്ങിയ വയോധികനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നത് അറിയാതെ പാലത്തിനടിയിലെ ബീമില്‍ കിടന്ന് ഉറങ്ങിയ വയോധികനെ രക്ഷപ്പെടുത്തി. ബൈസണ്‍വാലി മണ്ണുപുരയിടത്തില്‍ ബേബിച്ചനെയാ(70)ണ് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ ഏഴിന് കുഞ്ചിത്തണ്ണി പാലത്തിലാണ് സംഭവം. ബേബിച്ചന് മാസങ്ങളായി പാലത്തിനടിയിലെ ബീമിലാണ് രാത്രി ഉറങ്ങിയിരുന്നത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ മുതിരപ്പുഴയാറ്റില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നു. ഇതോടെ ബേബിച്ചന് ഇവിടെ കുടുങ്ങി. ഇതിനിടെ സമീപവാസിയും ടൗണിലെ വ്യാപാരിയുമായ മന്നത്തുപാറയ്ക്കല് ഷിജിത്ത്, ബേബിച്ചന് കിടന്നുറങ്ങിയ ബീമിനൊപ്പം വെള്ളം ഉയര്‍ന്നത് കണ്ടു. ഇയാള്‍ പരിസരവാസികളേയും മൂന്നാര്‍ ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു.
തുടര്‍ന്ന് അടിമാലി യൂണിറ്റ് സ്റ്റേഷന് ഓഫീസര്‍ പ്രദീപ്, മൂന്നാര്‍ യൂണിറ്റ് സ്റ്റേഷന് ഓഫീസര്‍ ബാബുരാജ്, ബാബു, ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. ഇവര്‍ വല കെട്ടിയിറക്കി അതില്‍ വലിച്ചുകയറ്റി ബേബിച്ചനെ രക്ഷപ്പെടുത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha