Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ജോലി ആവശ്യത്തിനായി നഗരത്തില്‍ യുവതിക്ക് ഫ്ളാറ്റെടുത്ത് നല്‍കിയത് സുഹൃത്തായ പൊലീസ് ഉമേഷ്! തന്റെ ഫ്ളാറ്റിലേക്ക് വനിതാ പൊലീസിനെപോലും കൂട്ടാതെ എത്തിയത് ഐ ജി; സിറ്റി കമ്മീഷണര്‍ക്കെതിരെ ആരോപണവുമായി യുവതി!

21 SEPTEMBER 2020 03:40 PM IST
മലയാളി വാര്‍ത്ത

പെണ്‍സുഹൃത്തിന് നഗരത്തില്‍ ഫ്ളാറ്റെടുത്ത് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ സിറ്റി കമ്മീഷണര്‍ക്കെതിരെ ആരോപണവുമായി യുവതി. കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെയാണ് യുവതിയുടെ അമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്.

എന്നാല്‍ മൊഴിപകര്‍പ്പിലടക്കം തന്നെ അപമാനിച്ചു എന്ന് കാട്ടിയാണ് യുവതി ഐ ജിക്ക് പരാതി നല്‍കിയിട്ടുള്ളത്. ജോലി ആവശ്യത്തിനായി നഗരത്തില്‍ യുവതിക്ക് ഫ്ളാറ്റെടുത്ത് നല്‍കുന്നതിന് സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനായ ഉമേഷ് സഹായിച്ചു എന്നും മകളുമൊത്ത് ഇയാള്‍ ഒരുമിച്ച്‌ താമസിക്കുകയാണെന്നും മോചിപ്പിച്ച്‌ തരണമെന്നും കാണിച്ചാണ് യുവതിയുടെ അമ്മ പരാതി നല്‍കിയിരിക്കുന്നത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കേസന്വേഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ രക്ഷിതാക്കളില്‍ നിന്നും അകറ്റി താമസിപ്പിച്ചിരിക്കുകയാണെന്നും ഫ്ളാറ്റില്‍ സ്ഥിരം സന്ദര്‍ശകനാണെന്നും സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പറയുന്നുണ്ട്.

പൊലീസ് റിപ്പോര്‍ട്ടിലെ ഈ ഭാഗങ്ങള്‍ക്കെതിരെയാണ് യുവതി ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. പൊലീസ് മൊഴി രേഖപ്പെടുത്താനായി തന്റെ ഫ്ളാറ്റിലേക്ക് വനിതാ പൊലീസിനെ കൂട്ടാതെയാണ് എത്തിയതെന്നും ഐ ജിക്ക് നല്‍കിയ പരാതിയില്‍ യുവതി ആരോപിക്കുന്നു. പരാതി എന്താണെന്ന് വ്യക്തമാക്കാതെയാണ് അവര്‍ മൊഴിയെടുത്തു പോയത്.

താന്‍ പറയാത്ത കാര്യങ്ങളാണ് മൊഴിപകര്‍പ്പിലുള്ളതെന്നും യുവതി ആരോപിക്കുന്നു. മൊഴിയുടെ പകര്‍പ്പ് ചോദിച്ചിട്ടും നല്‍കിയില്ല. ഈ പരാതിയോടൊപ്പം കേസ് അന്വേഷിക്കാനെത്തിയ എസിപി തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ച്‌ മറ്റൊരു പരാതിയും യുവതി നല്‍കിയിട്ടുണ്ട്.

അതേസമയം സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് തന്നോട് മുന്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. ഫേസ്ബുക്ക് കുറിപ്പുകളുടെ പേരില്‍ മുന്‍പും ഈ ഉദ്യോഗസ്ഥന്‍ അച്ചടക്ക നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (1 hour ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (1 hour ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (1 hour ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (1 hour ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (2 hours ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (2 hours ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (3 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (3 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (3 hours ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (3 hours ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (4 hours ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (4 hours ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (4 hours ago)

Malayali Vartha Recommends