സമരക്കാരെ നേരിട്ട പോലീസ് ഉദ്യോഗസ്ഥന് കോവിഡ്; സമരത്തിന് നേതൃത്വം നല്കിയ എംഎല്‍എമാരായ ഷാഫി പറമ്ബിലും ശബരീനാഥനും ക്വാറന്റൈനില്‍, കന്റോണ്‍മെന്റ് എസി ഉള്‍പ്പെടെ 20 പോലീസുകാര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് സമരക്കാരെ നേരിട്ട പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ സമരത്തിന് നേതൃത്വം നല്കിയ എംഎല്‍എമാരായ ഷാഫി പറമ്ബിലും ശബരീനാഥനും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നൽകി. ഇതേതുടർന്ന് ഇവര്‍ സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചു.
അതേസമയം കന്റോണ്‍മെന്റ് എസി സുനീഷ് ബാബുവിനാണ് രോഗം സ്ഥിരീകരിച്ചത്. സെക്രട്ടേറിയേറ്റിന് മുമ്ബില്‍ നടന്ന പ്രതിപക്ഷ സംഘടനകളുടെ സമരങ്ങള്‍ നേരിടുന്നതിന് ഇദ്ദേഹം മുൻപിൽ തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം എടുത്ത സാമ്ബിളിന്റെ ഫലം ഇന്നാണ് വന്നത്. എന്നാൽ കന്റോണ്‍മെന്റ് എസി ഉള്‍പ്പെടെ 20 പോലീസുകാര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പേരൂര്‍ക്കട എസ്എപി ക്യാമ്ബില്‍ 50 പോലീസുകാരെ പരിശോധിച്ചതില്‍ ഏഴു പേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു. തുമ്ബ പോലീസ് സ്റ്റേഷനിലെ 11 പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. സിറ്റി പോലീസ് കമ്മീഷണറുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കമ്മീഷണര്‍ നിരീക്ഷണത്തിലായിരിക്കുകയാണ്. കമ്മീഷണറുടെ താല്‍ക്കാലിക ചുമതല ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പോലീസുകാര്‍ഡക്ക് കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























