Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

നേരിയ ആശ്വാസം ;സംസ്ഥാനത്ത് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3022 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി); 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 18 മരണം ; 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

21 SEPTEMBER 2020 06:04 PM IST
മലയാളി വാര്‍ത്ത

More Stories...

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു

കേരളത്തില്‍ ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ മലപ്പുറം കാടാമ്പുഴ സ്വദേശിനി കമലാക്ഷി (69), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പന്‍ (70), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശിനി പി. അയിഷ (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കീഴൂര്‍ സ്വദേശി ദാമോദരന്‍ നായര്‍ (80), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ പാലക്കാട് നൂറനി സ്വദേശിനി പാത്തുമുത്തു (59), കണ്ണൂര്‍ സ്വദേശി ഗംഗാധരന്‍ (70), സെപ്റ്റംബര്‍ 12ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി സുബൈദ (60), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി വി.കെ. അസിയ (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരന്‍ (73), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ഭാഗീരഥി അമ്മ (82), തിരുവനന്തപുരം റസല്‍പുരം സ്വദേശി രമണി (65), തിരുവനന്തപുരം കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി അബ്ബാസ് (63), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി ദേവകി (83), മലപ്പുറം ചേലക്കാട് സ്വദേശി മുഹമ്മദ് കുട്ടി (82), മലപ്പുറം മേലുമുറി സ്വദേശി അബ്ദുള്ള (65), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ മലപ്പുറം താനൂര്‍ സ്വദേശിനി ഖദീജ (85) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 553 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 497, കോഴിക്കോട് 340, മലപ്പുറം 336, എറണാകുളം 278, കണ്ണൂര്‍ 262, കൊല്ലം 183, തൃശൂര്‍ 176, പാലക്കാട് 157, കോട്ടയം 148, ആലപ്പുഴ 104, കാസര്‍ഗോഡ് 101, ഇടുക്കി 45, വയനാട്, പത്തനംതിട്ട 13 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 31, കണ്ണൂര്‍ 25, എറണാകുളം 12, കൊല്ലം 8, മലപ്പുറം 6, പത്തനംതിട്ട, തൃശൂര്‍ 2 വീതം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം, എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 519, കൊല്ലം 243, പത്തനംതിട്ട 79, ആലപ്പുഴ 234, കോട്ടയം 136, ഇടുക്കി 37, എറണാകുളം 297, തൃശൂര്‍ 140, പാലക്കാട് 171, മലപ്പുറം 486, കോഴിക്കോട് 419, വയനാട് 46, കണ്ണൂര്‍ 39, കാസര്‍ഗോഡ് 176 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 98,724 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,907 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,93,129 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,778 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2681 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,50,599 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,96,191 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), പടിയൂര്‍ (4,7, 9(സബ് വാര്‍ഡ്), 12), ഉദയഗിരി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (സബ് വാര്‍ഡ് 13), അണ്ടൂര്‍കോണം (8), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 22), വലപ്പാട് (സബ് വാര്‍ഡ് 6), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മാറാടി (സബ് വാര്‍ഡ് 4), പാലക്കാട് ജില്ലയിലെ അയിലൂര്‍ 17), തച്ചമ്പാറ (4), ആലപ്പുഴ ജില്ലയിലെ വയലാര്‍ (സബ് വാര്‍ഡ് 4), വയനാട് ജില്ലയിലെ തവിഞ്ഞല്‍ (12, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!  (1 hour ago)

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ  (2 hours ago)

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്; ടാരൻ്റിനോ ചിത്രീകരണം ആരംഭിച്ചു!!!  (2 hours ago)

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!  (2 hours ago)

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (2 hours ago)

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു  (2 hours ago)

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു  (2 hours ago)

കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുക്കും? വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്ന് സൂചന  (2 hours ago)

ഇറാൻ കടുപ്പിക്കുന്നു... ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന്റെ പുതിയ നീക്കം! രണ്ട് ദിവസം മതി; പക്ഷേ അമേരിക്കയ്ക്ക് മുന്നിൽ കടുത്ത ഉപാധികൾ  (2 hours ago)

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു  (3 hours ago)

ഒമർ അബ്ദുള്ളയുടെ വിവാഹത്തിനെതിരെ മതനേതാവ്! നിധി റസ്ദാനെക്കുറിച്ച് വിവാദ പരാമർശം; നിക്കാഹ് സാധുത ചോദ്യം ചെയ്ത് രംഗത്ത്  (3 hours ago)

സർക്കാരിന് വലിയ വെല്ലുവിളി... ചർച്ചകൾ വിഫലം, വാഗ്ദാനങ്ങൾ ഏറ്റില്ല, പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും  (3 hours ago)

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത  (4 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!  (4 hours ago)

Malayali Vartha Recommends