യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് നടന്‍ കൃഷ്ണകുമാര്‍

രാജ്യത്തെ ഏറ്റവും വലിയ' ഫിലിം സിറ്റി നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് നടന്‍ കൃഷ്ണകുമാര്‍. മുംബൈ കഴിഞ്ഞാല്‍ വടക്കേ ഇന്ത്യയില്‍ സിനിമക്ക് പറയത്തക്ക വലിയ സ്റ്റുഡിയോകളോ സൗകര്യങ്ങളോ ഉള്ളതായി അറിവില്ലെന്നും ഇതൊരു നല്ല തുടക്കമാണ് എന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു
പോസ്റ്റിന്റെ പൂര്‍ണരൂപം ;
' ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ടറിക്കും, സിനിമ ആസ്വാദകര്‍ക്കും നല്ല വാര്‍ത്ത. ലോക സിനിമയുമായി കിടപിടിക്കുന്ന നിലവാരത്തിലേക്കുയര്‍ത്തുന്ന ഫിലിം സിറ്റികള്‍ നമുക്കാവശ്യമാണ്. മുംബൈ കഴിഞ്ഞാല്‍ വടക്കേ ഇന്ത്യയില്‍ സിനിമക്ക് പറയത്തക്ക വലിയ സ്റ്റുഡിയോകളോ സൗകര്യങ്ങളോ ഉള്ളതായി അറിവില്ല. ഇതൊരു നല്ല തുടക്കം. ഇന്ത്യ ഏഷ്യയിലെ തന്നെ ഒരു ഷൂട്ടിംഗ് ഹബ് ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു. അതിനു മുന്‍കൈയെടുത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രി യോഗി ആദിത്യനാതിനു അഭിനന്ദനങ്ങള്‍. '
https://www.facebook.com/Malayalivartha


























