തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടു ഭീകരര്‍ കൂടി പിടിയില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു രണ്ടു ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടി. റിയാദില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ഷുഹൈബും ഉത്തര്‍പ്രദേശ് സ്വദേശി ഗുല്നവാസുമാണു പിടിയിലായത്.
ബംഗളൂരു സ്ഫോടന കേസിലും ഡല്‍ഹി ഹവാല കേസിലും പങ്കുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു. റിയാദില്‍നിന്നു ലുക്കൗട്ട് നോട്ടിസ് നല്‍കിയാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. കഴിഞ്ഞദിവസം കൊച്ചിയില്‍ മൂന്ന് അല്‍ക്വയ്ദ ഭീകരര്‍ എന്‍ഐഎ പിടിയിലായിരുന്നു.
https://www.facebook.com/Malayalivartha


























