കേരള പോലീസ് അറിഞ്ഞില്ല; എന്‍ഐഎ നീക്കം അതീവ രഹസ്യമായി

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭീകരരെ പിടികൂടിയ എന്‍ഐഎ നീക്കം സംസ്ഥാന പോലീസിന് ഇതുസംബന്ധിച്ച് യാതൊരു സൂചനകളും നല്‍കാതെ. ഓപ്പറേഷനില്‍ എന്‍ഐഎ സഹായിക്കാന്‍ കേന്ദ്ര രഹസ്വാന്വേഷണ വിഭാഗമായ റോയും പങ്കാളിയായി.
റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്കി എത്തിച്ച രണ്ടുപേരാണ് തിങ്കളാഴ്ച വൈകിട്ട് അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ മലയാളിയാണ്. ബംഗളുരു സ്ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ഷുഹൈബാണ് പിടിയിലായിരിക്കുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ് ആണ് അറസ്റ്റിലായ രണ്ടാമത്തെയാള്‍. ഗുല്‍നവാസ് ലഷ്കര്‍ ഇ തൊയ്ബെ പ്രവര്‍ത്തകനും ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ്.
https://www.facebook.com/Malayalivartha


























