സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകിയെ നേരില്‍ കണാന്‍ പോയ യുവാവിന് പണികിട്ടി

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകിയെ നേരില്‍ കാണാന്‍ പോയ യുവാവിന് കിടിലന്‍ പണികിട്ടി. കുമ്ബള സ്വദേശിനിയായ കാമുകിയെ കാണാന്‍ സമ്മാനങ്ങളുമായിട്ടാണ് യുവാവും സുഹൃത്തും എത്തിയത്. സോഷ്യല്‍ മീഡിയയിലെ പ്രൊഫൈല്‍ കണ്ടാണ് യുവാവ് കാമുകിയെ ഇഷ്ടപ്പെട്ടത്. ഇടയ്ക്കിടെ 'ഇരുപത്തൊന്നുകാരിയായ കാമുകിയ്ക്ക്' യുവാവ് കാശ് അയച്ചുകൊടുത്തിരുന്നു. നേരില്‍ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് 'യുവതി'ബേക്കല്‍കോട്ടയ്ക്ക് സമീപമെത്തിയിരുന്നു. ശരീരം മുഴുവന്‍ മൂടിയിട്ടാണ് 'യുവതി' എത്തിയത്. തനിക്ക് മുഖം കാണണമെന്ന് കാമുകന്‍ വാശിപിടിച്ചതോടെ മുഖത്തെ തുണി മാറ്റി. കാമുകിയുടെ യഥാര്‍ത്ഥ രൂപം കണ്ട യുവാവ് ഞെട്ടി. അമ്ബത് വയസ് പിന്നിട്ട ഒരു സ്ത്രീയാണ് തന്റെ കാമുകിയെന്ന് തിരിച്ചറിഞ്ഞതും, ഇയാള്‍ തന്റെ പണം തിരികെ ചോദിച്ചു. തരില്ലെന്ന് പറഞ്ഞതോടെ കത്തി വീശി. പ്രശ്‌നം കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തി 'കാമുകനെയും' സുഹൃത്തിനെയും കയ്യോടെ പിടികൂടി. സമ്മാനങ്ങള്‍ പിടിച്ചെടുക്കുകയും പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























