നയതന്ത്ര ബാഗേജുവഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാം, അതില്ലെന്ന് പറയാന്‍ ഞാന്‍ ആളല്ലെന്ന് മന്ത്രി ജലീല്‍

നയതന്ത്ര ബാഗേജുവഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. നടന്നിട്ടില്ലെന്നു പറയാന്‍ ഞാന്‍ ആളല്ല. എന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ലെന്നും ജലീല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.
മതഗ്രന്ഥത്തിന്റെ കോപ്പികള്‍ താന്‍ ഏറ്റുവാങ്ങിയിട്ടില്ല. പള്ളികളിലും മറ്റും മതഗ്രന്ഥം വിതരണം ചെയ്യാന്‍ കഴിയുമോ എന്നു ചോദിച്ചപ്പോള്‍ കഴിയുമെന്നു യുഎഇ കോണ്‍സുലേറ്റിനെ അറിയിച്ചു. സര്‍ക്കാരിനു കൂടുതല്‍ ചെലവുകള്‍ വരാതെ എത്തിക്കാമെന്നും അവരോടു പറഞ്ഞു. അങ്ങനെയാണ് സിആപ്റ്റിന്റെ വാഹനത്തില്‍ കൊണ്ടുപോയത്. അതെല്ലാം ഇവിടെ സാധാരണയായി നടക്കുന്ന കാര്യമാണെന്നും ജലീല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























