തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു; അറസ്റ്റിലായവര്‍ ഡല്‍ഹി ഹവാല കേസിലെയും ബംഗളൂരു സ്‌ഫോടനകേസിലെയും പ്രതികളാണെന്ന് എന്‍ഐഎ

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും രണ്ട് പേരെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഗുല്‍നവാസ്, കണ്ണൂര്‍ സ്വദേശി ഷുഹൈബ് എന്നിവരാണ് വിമാനത്താവളത്തില്‍നിന്ന് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് 6.15 റിയാദില്‍നിന്നുള്ള എയര്‍ഇന്ത്യഎക്‌സ്പ്രസിലാണ് ഇവര്‍ എത്തിയത്. ഗുല്‍ നവാസ് ഡല്‍ഹി ഹവാല കേസിലെയും ഷുഹൈബ് ബംഗളൂരു സ്‌ഫോടനകേസിലെയും പ്രതിയാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
ഇവര്‍ക്കെതിരെ നേരത്തെ ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇരുവരും സൗദി അറേബ്യയിലായിരുന്നു. ഇവര്‍ എത്തുന്ന വിവരം അറിഞ്ഞ് എന്‍ഐഎ സംഘം വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. എന്‍ഐഎയും റോയും മൂന്ന് മണിക്കൂറോളം ഇരുവരെയും ചോദ്യം ചെയ്തശേഷം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി ഷുഹൈബിനെ ബംഗളൂരുവിലേക്കും ഗുല്‍നവാസിനെ ഡല്‍ഹിയിലേക്കും കൊണ്ടുപോകും.
https://www.facebook.com/Malayalivartha


























