മഴ ശക്തമായതോടെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു... ഡാമുകളുടെ നാല് സ്പില്‍വേ ഷട്ടറുകളും അഞ്ച് സെന്റി മീറ്റര്‍ വീതമാണ് തുറന്നത്

മഴ കനത്തതോടെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു. ഡാമുകളുടെ നാല് സ്പില്‍വേ ഷട്ടറുകളും അഞ്ച് സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ കഐസ്ഇബി വൈദ്യുതോല്‍പാദനവും തുടങ്ങി.
ഡാമുകള്‍ തുറക്കുന്നതിനും വൈദ്യുതോല്‍പാദനം നടത്തുന്നതിനും തിങ്കളാഴ്ചയാണ് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്.78.58 മീറ്ററാണ് പീച്ചിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 90.35% ജലം. 75.17 മീറ്ററാണ് ചിമ്മിനിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 93.98% ജലം. ഡാമുകള്‍ തുറന്നതിനെ തുറന്ന് മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂര്‍പ്പുഴ എന്നീ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























