സി.സി.ടി.വി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തി ലൂടെ അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘം പിടിയില്‍

ദേശീയപാതയ്ക്കരികിലെ കടകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘം കസബ പോലീസിന്റെ പിടിയിലായി.
ചന്ദ്രനഗര്‍ ചെമ്പലോടുള്ള വാഹന ബോഡി റിപ്പയറിങ് സ്ഥാപനത്തില്‍നിന്നു ഹുണ്ടായ് സാന്‍ട്രോ കാര്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
തമിഴ്നാട് ഈറോഡ് പെരുംപാളയം സ്വദേശി നന്ദകുമാര്‍(22), ഈറോഡ് ഭവാനി മാരിമുത്തു(27), തിരുപ്പൂര്‍ മേട്ടുപ്പാളയം സ്വദേശി മണികണ്ഠന്‍(28) എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്നാട്ടില്‍നിന്നു ബൈക്കിലെത്തിയാണ് നന്ദകുമാറും മാരിമുത്തുവും കളവ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച കാര്‍ വില്‍പ്പന നടത്തികൊടുക്കുന്നയാളാണ് മൂന്നാംപ്രതി മണികണ്ഠന്‍.
സി.സി.ടി.വി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞത്. പ്രതികള്‍ മോഷ്ടിച്ച കാറും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടില്‍ കവര്‍ച്ചയും മോഷണവും ഉള്‍പ്പെടെ എട്ടോളം കേസുകളിലെ പ്രതിയാണ് ഒന്നാംപ്രതിയായ നന്ദകുമാറെന്ന് പോലീസ് പറഞ്ഞു. മറ്റ് ജില്ലകളിലെ കേസുകളില്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പാലക്കാട് ഡിവൈ.എസ്.പി: ശശികുമാറിന്റെ നേതൃത്വത്തില്‍ കസബ ഇന്‍സ്പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്.ഐ.മാരായ വിപിന്‍ കെ.വേണുഗോപാല്‍, കെ. ഷാഹുല്‍, രംഗനാഥന്‍, സ്‌ക്വാഡ് അംഗം ആര്‍. വിനീഷ്, എസ്.സി.പി.ഒ അജീഷ്, സി.പി.ഒമാരായ വികാസ്, രഞ്ചിന്‍രാജ് എന്നവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























