അഴിമുഖത്ത് നിന്നുള്ള ശക്തമായ തിരയടിയില്‍ കടലുണ്ടിക്കടവില്‍ വലിയ മണല്‍ത്തിട്ട രൂപപ്പെട്ടു

കടലും പുഴയും സംഗമിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖത്ത് നിന്നുള്ള ശക്തമായ തിരയടിയില്‍ കടലുണ്ടിക്കടവില്‍ വലിയ മണല്‍ത്തിട്ട രൂപപ്പെട്ടു. കടലുണ്ടിക്കടവ് പാലം പരിസരത്താണ് വ്യാപക തോതില്‍ മണല്‍ അടിഞ്ഞു കൂടിയത്. കടലേറ്റത്തില്‍ വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന മണലാണ് പാലത്തിനു സമീപം അടിഞ്ഞു കൂടിയത്.
തന്മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളങ്ങളുമായി കടലില്‍ പോകാന്‍ പറ്റാതായി. അന്‍പതോളം മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് പാലത്തിനു സമീപത്തെ മണല്‍ത്തിട്ട നീക്കി തോണി കടന്നു പോകാന്‍ മാര്‍ഗം ഒരുക്കി.
കടലുണ്ടിപ്പുഴയില്‍ നിന്നു കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെയും ഇതു ബാധിച്ചിട്ടുണ്ട്. ഇവിടത്തെ ബോട്ട് ജെട്ടിയുടെ കോണ്‍ക്രീറ്റ് പ്ലാറ്റ്‌ഫോമിലേക്കും മണല്‍ വ്യാപിച്ചു. ജെട്ടിയില്‍ വള്ളങ്ങള്‍ അടുപ്പിക്കാനും മത്സ്യബന്ധന ഉപകരണങ്ങള്‍ ഇറക്കാനും പ്രയാസമായി.
കടലുണ്ടിക്കടവ്, കടലുണ്ടി നഗരം, മുതിയം ബീച്ച് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ കടലുണ്ടിക്കടവിലാണ് വള്ളങ്ങള്‍ അടുപ്പിച്ചിരുന്നത്. അഴിമുഖത്ത് മണല്‍ത്തിട്ട രൂപപ്പെട്ടതോടെ പലരും ചാലിയം ഫിഷ് ലാന്‍ഡിങ് സെന്റര്‍ പരിസരത്താണ് വള്ളങ്ങള്‍ നിര്‍ത്തുന്നത്. കടലുണ്ടി കമ്യൂണിറ്റി റിസര്‍വിലെ കണ്ടല്‍ക്കാടുകള്‍ക്കും മണല്‍ ഭീഷണിയായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























