ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും

ജോര്‍ജ്.എം.തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്ന് 12 മണിയോടെ തിരുവമ്പാടിയില്‍ നിന്നു തിരിക്കുന്ന സംഘം ആനക്കാംപൊയില്‍, മറിപ്പുഴ, സ്വര്‍ഗംകുന്ന് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു.
കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങുതോടനുബന്ധിച്ചാണ് സന്ദര്‍ശനം.
ആനക്കാംപൊയിലിനു സമീപത്തെ സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടുവരി പാതയടങ്ങുന്ന തുരങ്കമാണ് നിര്‍മിക്കുന്നത്.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 658 കോടിയുടെ എസ്റ്റിമേറ്റിനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.
നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ കെ.മുരളിയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് സ്ഥലത്തെത്തിയത്.
https://www.facebook.com/Malayalivartha


























