വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും . കസ്റ്റംസാണ് എം.ശിവശങ്കരനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത് . ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ശിവശങ്കരന് നോട്ടിസ് നല്‍കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
യുഎഇ കോണ്‍സുലേറ്റ് വഴി പാര്‍സല്‍ വിതരണം ചെയ്ത സംഭവത്തില്‍ പ്രോട്ടോകോള്‍ ഓഫിസര്‍ക്കും, സാമൂഹ്യക്ഷേമ വകുപ്പിനും കസ്റ്റംസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. പാഴ്സലുകള്‍ ഏറ്റുവാങ്ങയത് സംബന്ധിച്ച് മുഴുവന്‍ രേഖകളും ഹാജരാക്കാനും ആവശ്യപ്പെട്ടു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
"
https://www.facebook.com/Malayalivartha


























