പാഴ്‌സലുകള്‍ ലഭിക്കാതിരുന്നത് മാധ്യമശ്രദ്ധയില്‍പെടുത്തിയ ഉപഭോക്താവിന് കുറിയര്‍ കമ്പനി പ്രതിനിധിയുടെ ഭീഷണി

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന '123 കാര്‍ഗോ ആന്‍ഡ് കുറിയര്‍' കമ്പനി വഴി ദുബായില്‍ നിന്നയച്ച പാഴ്‌സലുകള്‍ 100 ദിവസത്തിലേറെയായി ലഭിക്കാത്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കുറിയര്‍ കമ്പനി പ്രതിനിധി ഉപഭോക്താവിനെ ഭീഷണിപ്പെടുത്തുന്നതായി പരാതി.
കുറിയര്‍ കമ്പനിയുടെ പ്രതിനിധി ഫോണ്‍ വഴി തന്നെ ഭീഷണിപ്പെടുത്തുന്നതായാണ് ഏറ്റുമാനൂര്‍ സ്വദേശി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.
ഇക്കഴിഞ്ഞ ജൂണില്‍ ദുബായിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതാണ് ഇദ്ദേഹം. കേരളത്തിലേക്ക് ഇദ്ദേഹം കുറിയര്‍ സര്‍വീസ് വഴി അയച്ച വീട്ടുസാധനങ്ങള്‍ അടങ്ങിയ പാഴ്‌സലുകള്‍ 100 ദിവസത്തിലേറെയായി ലഭിച്ചിട്ടില്ല.
ഇത്തരത്തില്‍ കാണാതായത് 150 മലയാളികളുടെ പാഴ്‌സലുകളാണ്. പാഴ്‌സലുകള്‍ നഷ്ടപ്പെടുകയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.
https://www.facebook.com/Malayalivartha


























