കനത്ത മഴ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം, കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല! മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് തുടർച്ചയായി കനത്ത മഴയാണ് ലഭിക്കുന്നത്. ഇതേതുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകുകയുണ്ടായി. കേരള - കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ യാതൊരു കാരണവശാലും കേരള തീരത്തുനിന്നു കടലിൽ പോകാൻ പാടുള്ളതല്ല.
പ്രത്യേക ജാഗ്രത നിർദ്ദേശം
22-09-2020 : കന്യാകുമാരി തീരത്തു മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ ദിവസം മേൽപ്പറഞ്ഞ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
22-09-2020 : കേരള-കർണ്ണാടക-ഗോവ-മഹാരാഷ്ട്ര തീരങ്ങളിൽ,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മധ്യ-പടിഞ്ഞാർ ബംഗാൾ ഉൾക്കടൽ, തെക്കു-പടിഞ്ഞാർ അറബികടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
23-09-2020: തെക്ക്-പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മേൽപ്പറഞ്ഞ ദിവസങ്ങളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
https://www.facebook.com/Malayalivartha


























