കൊല്ലം വൈക്കത്ത് രാത്രി എട്ടരയോടെ കാണാതായ എട്ടാം ക്ലാസുകാരിയെ കണ്ടെത്തിയത് വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ! പെൺകുട്ടിയ്ക്ക് സംഭവിച്ചതെന്ത്? അന്വേഷണം കടുപ്പിച്ച് പോലീസ്

എട്ടാം ക്ലാസുകാരിയെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
വൈക്കം ടിവി പുരം സ്വദേശി ഹരിദാസിന്റെ മകൾ ഗ്രീഷ്മ പാർവതി (13) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണു പെണ്‍കുട്ടിയെ കാണാതായത്.
വീട്ടുകാർ തെരച്ചിൽ നടത്തുന്നതിടെ തിങ്കളാഴ്ച രാത്രി 11 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വൈക്കം വാർവിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഗ്രീഷ്മ.
പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
https://www.facebook.com/Malayalivartha


























