അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി! കൊച്ചിയിലെ പാലാരിവട്ടം പാലം പൊളിച്ച് പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി ഉത്തരവ്...

കൊച്ചിയിലെ പാലാരിവട്ടം പാലം പൊളിച്ച് പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഭാരപരിശോധന നടത്തി അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
പാലത്തിന്‍റെ ദുര്‍ബലസ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടി തയ്യാറാക്കിയ റിപ്പോര്‍ട്ട് അടക്കം ഹാജരാക്കി സംസ്ഥാനസര്‍ക്കാര്‍ വിശദമായി വാദം നടത്തിയതിന്‍റെ വിജയം കൂടിയാണിത്.
പൊതുതാത്പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ സുപ്രീംകോടതി ശരിവച്ചു.
നിരവധി ജീവനുകളുടെ കാര്യമാണ്. പാലം അപകടാവസ്ഥയിലാണെങ്കില്‍ അതില്‍ പരിശോധന നടത്തേണ്ടതില്ല. പൊളിച്ചു പണിയണമെങ്കില്‍ സര്‍ക്കാരിന് അതാകാം എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
എന്നാല്‍ ഭാരപരിശോധന നടത്തിയാല്‍ മതിയെന്ന നിലപാട് പാലം പണിഞ്ഞ കരാറുകാരും കണ്‍സള്‍ട്ടന്‍സിയായ കിറ്റ്‍കോയും പല തവണ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു.
പാലാരിവട്ടം പാലം കേസ് വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാരിന് അനുകൂലമായി തീര്‍പ്പുണ്ടായിരിക്കുന്നത്.
പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്
https://www.facebook.com/Malayalivartha


























