നാട്ടുകാരുടെ കണ്ണിലുണ്ണി; കോഴിഫാം വളർത്തി ചുരുങ്ങിയ കാലംകൊണ്ട് കോടികളുടെ ആസ്തി; ഒടുക്കം പോലീസ് പൊക്കിയപ്പോൾ അമ്പരന്ന് നാട്ടുകാർ... കോഴിക്കച്ചവടം മറയാക്കി അഫ്സല് ചെയ്തത്... സംഭവം കോട്ടയത്ത്...
കോട്ടയത്ത് നിന്നും പുറത്ത് വരുന്ന വാർത്തയാണ് നാട്ടുകാരെ ഞെട്ടിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് അഫ്സല് എന്ന ചെറുപ്പക്കാരൻ നേടിയത് കോടികളുടെ സമ്ബത്ത്. വളരെ പെട്ടന്ന് തന്നെ ആഡംബര വീടും കാറുമൊക്കെ സ്വന്തമാക്കി. കോഴിഫാം നടത്തിയാല്‍ ഇത്രയൊക്കെ സമ്ബത്ത് ഉണ്ടാക്കാനാവുമോ എന്നായിരുന്നു നാട്ടുകാരുടെ സംശയം.
പക്ഷേ, അതിന് പിന്നില്‍ അഫ് സലിന്റെ കഠിനാദ്ധ്വാനമാണെന്ന് കരുതി പലരും അഭിമാനംകൊണ്ടു. ആരും അഫ്സലിനെ സംശയിച്ചതുമില്ല. പക്ഷേ, പോകെപ്പോകെ സംഗതിയുടെ ഗുട്ടന്‍സ് നാട്ടില്‍ പാട്ടായിത്തുടങ്ങി. അഫ്സല് നടത്തിയത് കോഴിക്കച്ചവടമായിരുന്നില്ല,
കഞ്ചാവ് കച്ചവടമായിരുന്നു. മാസങ്ങള്‍കൊണ്ട് ആഡംബര കാറും വീടുമൊക്കെ സ്വന്തമാക്കിയ അഫ്സലിന്റ തനിനിറം പുറത്തായത് കാഞ്ഞിരപ്പള്ളി പൊലീസ് കോഴിഫാമില്‍ റെയ്ഡ് നടത്തി നാലു കിലോ കഞ്ചാവ് പിടികൂടിയതോടെയാണ്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് ലഭിച്ച രഹസ്യ സന്ദേശത്തില്‍ നിന്നായിരുന്നു അന്വേഷണം.
ആഴ്ചതോറും കിലോക്കണക്കിന് കഞ്ചാവ് കമ്ബത്തുനിന്നും എത്തിച്ച് വിതരണം ചെയ്തിരുന്ന അഫ്സലിനെക്കുറിച്ച് സൂചന ലഭിച്ചതും അങ്ങനെയാണ്. രണ്ടാഴ്ചയായി കാഞ്ഞിരപ്പള്ളി പൊലീസ് അഫ്സലിന്റെ പിന്നാലെയായിരുന്നു.
കാഞ്ഞിരപ്പള്ളി പാറക്കടവില്‍ കണ്ടത്തില്‍ അഫ്സലിനെ (25) കൂടാതെ പാറക്കടവ് ആനിക്കപ്പറമ്ബില് ബാസിദ് (19), കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ അശ്വതി ഭവനില്‍ അനന്തു (20), പാറക്കടവ് ആനിക്കപ്പറമ്ബില് സാബിദ് (20) എന്നിവരും പിടിയിലായി.
https://www.facebook.com/Malayalivartha