തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ പിടികൂടി.... റിയാദില്‍ നിന്ന് നാടുകടത്തിയ രണ്ടുപേരാണ് എൻഐഎയുടെ പിടിയിലായത്

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ പിടികൂടി. റിയാദില്‍ നിന്ന് നാടുകടത്തിയ രണ്ടുപേരാണ് എൻഐഎയുടെ പിടിയിലായത് . ബംഗളൂരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ്, ഡല്‍ഹി ഹവാലക്കേസ് പ്രതി ഗുല്‍നവാസ് എന്നീ ഭീകരരെയാണ് അറസ്റ്റിലാക്കിയത്.
ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദീനുമായും ഷുഹൈബിന് ബന്ധമുണ്ട്. ഗുല്‍നവാസ് ലഷ്‌കര്‍ ഇ തൊയ്‌ബെ പ്രവര്‍ത്തകനും ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ്. ഇരുവരെയും കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബംഗളൂരുവിലേക്കും ഒരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോകാനാണ് തീരുമാനം.
എൻ.ഐ.എ ഏറെ നാളുകളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റാവാളികളാണ് ഗുൽനവാസും ഷുഹൈബും. അടുത്തിടെ ബംഗാളിൽ നിന്നും കൊച്ചിയിൽ നിന്നുമായി ഭീകരവാദ ബന്ധമുള്ള ഒൻപത് പേരെ എൻ.ഐ.എ പിടികൂടിയിരുന്നു
https://www.facebook.com/Malayalivartha


























