ചവറ, കുട്ടനാട്: ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന സംസ്ഥാന നിര്‍ദേശം തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചു

കേരളത്തിലെ ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടെന്ന സംസ്ഥാന നിര്‍ദേശം തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചു.
അടുത്ത മേയ് - ജൂണില്‍ നിയമസഭയുടെ കാലാവധി തീരുന്ന തമിഴ്‌നാട്, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ 5 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പില്ല.
നവംബര്‍ 3-ന് 11 സംസ്ഥാനങ്ങളിലെ 54 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പു നടക്കും.
സംസ്ഥാന ഭരണം തീരുമാനിക്കുന്നതില്‍ നിര്‍ണായകമായതിനാല്‍ ഫലത്തില്‍ ഇതു 'മിനി തിരഞ്ഞെടുപ്പ്' തന്നെ.
ഗുജറാത്ത് (8), യുപി (7), ഒഡീഷ, നാഗാലാന്‍ഡ്, കര്‍ണാടക, ജാര്‍ഖണ്ഡ് (2 വീതം), ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന (1 വീതം) എന്നീ സംസ്ഥാനങ്ങളിലും 3-ന് ഉപതിരഞ്ഞെടുപ്പു നടക്കും. നവംബര്‍ 10-നാണ് എല്ലായിടത്തും വോട്ടെണ്ണല്‍.
https://www.facebook.com/Malayalivartha



























