മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണമുള്ള ലാവ്ലിന് കേസ് ഇന്ന് സുപ്രീം കോടതി പരിഗണനയില്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണമുള്ള ലാവ്ലിന് കേസ് ഇന്ന് സുപ്രീം കോടതി പരിഗണനയില്‍. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പലതവണ അവധിക്കു വയ്ക്കുകയും ബെഞ്ച് മാറുകയും ചെയ്തതിനു ശേഷമാണ് കേസ് ഇന്നു വീണ്ടും ജസ്റ്റീസ് ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്കെത്തുന്നത്.
കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി ബി ഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജികളുമാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. അതേസമയം, ഇപ്പോള്‍ സുപ്രിംകോടതി പൂര്‍ണമായി പ്രവര്‍ത്തനസജ്ജമല്ലെന്നും ഓണ്‍ലൈന്‍ ആയാണ് കോടതി കേസ് കേള്‍ക്കുന്നതെന്നും അതിനാല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായശേഷം മാത്രം കേസ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഒരു പ്രതിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യവും കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha