കേരളത്തിന്റെ കോവിഡ് പ്രതിരോധം മോശമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന തരത്തില്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ പരാമര്‍ശം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മോശമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണു കേരളത്തില്‍ നടക്കുന്നതെന്നു മന്ത്രി പറഞ്ഞു എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം മന്ത്രിയോടു നേരിട്ടു ചോദിച്ചെന്നും അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മന്ത്രി ഫേസ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കി. കേരളത്തെ സംബന്ധിച്ചു ട്വീറ്റിലുണ്ടായ തെറ്റിദ്ധാരണ പരിഹരിക്കാമെന്നു കേന്ദ്രമന്ത്രി പറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓണാഘോഷത്തെ തുടര്‍ന്ന് കേരളത്തില്‍ കേസുകള്‍ വര്‍ധിച്ച സാഹചര്യം ചൂണ്ടിക്കാട്ടി കൂടിച്ചേരലുകള്‍ ഉണ്ടായാല്‍ രോഗവ്യാപനമുണ്ടാകുമെന്നും മറ്റു സംസ്ഥാനങ്ങള്‍ ഇതൊരു പാഠമായി സ്വീകരിക്കണമെന്നുമാണ് മന്ത്രി പറഞ്ഞതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
https://www.facebook.com/Malayalivartha