കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിരിക്കുകയാണ്. നിലവില്‍ 12 മെമു ട്രെയിനുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. ഈ ട്രെയിനുകളില്‍ തിങ്ങിനിറഞ്ഞാണ് ആളുകള്‍ യാത്ര ചെയ്യുന്നത്.
ഈ സാഹചര്യം ഒഴിവാക്കാനായി നിലവിലെ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം ഉയര്‍ത്തണമെന്നും കൂടുതല്‍ മെമു ട്രെയിനുകള്‍ അനുവദിക്കണമെന്നും റെയില്‍വേയ്ക്ക് മുന്നില്‍ കേരളം പതിവായി ഉയര്‍ത്തുന്ന ആവശ്യങ്ങളാണ്. റെയില്‍വേ മന്ത്രി ഉറപ്പുനല്‍കിയതോടെ മെമു ട്രെയിനുകളില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനാകും. കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഭൂരിഭാഗം മെമു ട്രെയിനുകളിലും 8 കോച്ചുകളാണുള്ളത്. നിലവില്‍ 8 കോച്ചുകളുള്ളത് 12 ആയും 12 കോച്ചുകളുള്ളത് 16 ആയും ഉയര്‍ത്താമെന്നാണ് റെയിവേ മന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നത്.
8 കോച്ചുകള്‍ക്ക് പകരം 12 കോച്ചുകള്‍ വരുന്നതോടെ 614 സീറ്റുകള്‍ എന്നുള്ളത് 921 ആയി ഉയരും. ത്രീ ഫെയ്‌സ് 8 കോച്ചുകളുള്ള മെമു ട്രെയിനുകളില്‍ 614 പേര്‍ക്ക് ഇരുന്നും 1798 പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ സാധിക്കും. 12 കോച്ച് മെമു ട്രെയിനുകളില്‍ 921 പേര്‍ക്ക് ഇരുന്നും 2,682 പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ സാധിക്കുമെന്നതാണ് സവിശേഷത. മെമ ട്രെയിനുകള്‍ക്ക് പുറമെ പുതിയ ട്രെയിന്‍ സര്‍വീസ് ഉള്‍പ്പെടെ കേരളം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് റെയില്‍വേ മന്ത്രിയുടെയും റെയില്‍വേ ബോര്‍ഡിന്റെയും ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ലഭിച്ചെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
https://www.facebook.com/Malayalivartha