ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും മന്ത്രി വി.എന്‍. വാസവനെയും ന്യായീകരിച്ച് എം.വി. ഗോവിന്ദന്‍

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ വിമര്‍ശനം നേരിടുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും മന്ത്രി വി.എന്‍. വാസവനെയും ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രക്ഷാപ്രവര്‍ത്തനത്തിലുണ്ടായത് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള സ്വാഭാവിക കാലതാമസം മാത്രമാണെന്നാണ് ഗോവിന്ദന്റെ വിശദീകരണം.
മന്ത്രിമാര്‍ക്ക് നല്‍കിയ പ്രാഥമിക വിവരമനുസരിച്ച് രണ്ട് പേര്‍ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നായിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ പിന്നീട് തെറ്റാണെന്ന് തെളിഞ്ഞുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഗോവിന്ദന്‍ പറഞ്ഞു. ആരോഗ്യമന്ത്രി രാജിവയ്ക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. പ്രതിപക്ഷം ആശയക്കുഴപ്പം സൃഷ്ടിക്കുകയും വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പോലും ഇല്ലാത്ത ആരോപണങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആദ്യ വിവരങ്ങളെക്കുറിച്ചാണ് മന്ത്രിമാര്‍ ആദ്യം സംസാരിച്ചത്. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു പ്രതികരണം. ഉപകരണങ്ങള്‍ എത്തിക്കുന്നതിലെ കാലതാമസത്തെ പോലും പ്രതിപക്ഷം വിമര്‍ശിച്ചു. ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു.
സ്വകാര്യ കച്ചവടക്കാര്‍ക്ക് സൗകര്യം ഒരുക്കാനായി യുഡിഎഫും മാദ്ധ്യമങ്ങളും ചേര്‍ന്ന് ആരോഗ്യ മേഖലയെ കടന്നാക്രമിക്കുകയാണ്. ലോക മാതൃകയെ മായ്ക്കാനും തെറ്റായി ചിത്രീകരിക്കാനുമാണ് ശ്രമിക്കുന്നത്. സ്വകാര്യമേഖലക്ക് വേണ്ടിയുള്ള പ്രചാര വേല ജനദ്രോഹ നടപടിയാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങള്‍ക്കെതിരെ വലിയ പ്രചാര വേലകള്‍ പ്രതിപക്ഷം നടത്തുന്നു. 'സംസ്ഥാനത്ത് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പൊതുജനാരോഗ്യ മേഖലയില്‍ വലിയ സൗകര്യങ്ങള്‍ ഉണ്ടായി. വലിയ തോതില്‍ സ്വകാര്യ ആശുപത്രികള്‍ കോര്‍പറേറ്റുകള്‍ വാങ്ങി കൂട്ടുന്ന പ്രവണത ഇപ്പോഴുമുണ്ട്'. ഗോവിന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha