മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.... ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയ്യാറെടുപ്പില്‍ കസ്റ്റംസ്

മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.... ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയ്യാറെടുപ്പില്‍ കസ്റ്റംസ്. ശിവശങ്കറിന് ചികിത്സ തുടരണോയെന്ന് നിശ്ചയിക്കുന്ന നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗവും ഇന്ന് ചേരും. ഇതിനു ശേഷമാകും തുടര്‍ചികിത്സ തീരുമാനിക്കുക.തിരുവനന്തപുരത്ത നിന്നു കൊച്ചിയിലേക്ക് ചോദ്യംചെയ്യലിനും അഭിഭാഷകനെ കാണുന്നത് അടക്കമുള്ള നടപടികള്‍ക്കുമായി കാറില്‍ നിരന്തരം സഞ്ചരിച്ചതാണ് നടുവേദനയ്ക്കും ഡിസ്‌ക് പ്രശ്‌നത്തിനും കാരണമായതെന്നാണ് ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന അനൗദ്യോഗിക വിവരം. ഇത് അതീവ ഗുരുതരമല്ല. ആശുപത്രിയിലെ ഐസിയുവില്‍ കഴിഞ്ഞാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ കസ്റ്റംസിനു ചോദ്യം ചെയ്യാനോ, തുടര്‍നടപടികള്‍ സ്വീകരിക്കാനോ കഴിയില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ള ശിവശങ്കറിന്റെ ആശുപത്രി വാസം തുടരുമോയെന്നതാണ് ആദ്യത്തെ ചോദ്യം. വൈകിട്ട് മൂന്ന് മണിയോടെ ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് ഇതിന് ഉത്തരം പറയും. ജാമ്യാപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചാല്‍ കടുത്ത നടപടികള്‍ ഒഴിവാക്കുന്നതാണ് അന്വേഷണസംഘങ്ങളുടെ കീഴ് വഴക്കം.കഴിഞ്ഞ ദിവസം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആന്‍ജിയോ ഗ്രാം അടക്കമുള്ള വിദഗ്ധ പരിശോധനകള്‍ക്കുശേഷം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നു വ്യക്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha