വീണ്ടും നിരാശ... പാര്‍ട്ടി സഖാക്കളായ ജീവനക്കാരില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് 50 ശതമാനം ജീവനക്കാര്‍ സംഘടനാ ബന്ധം ഉപേക്ഷിക്കാനോ നിശബ്ദരാകാനോ ശ്രമിക്കുന്നു

തങ്ങള്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് പലിശരഹിത വായ്പ നല്‍കാമെന്ന വാഗ്ദാനം പോലും സി പി എമ്മിന്റെ പ്രധാന സഖാക്കളായ ജീവനക്കാര്‍ തിരസ്‌കരിച്ചു. സംഭാവന നല്‍കാന്‍ കഴിയില്ലെന്നാണ് ജീവനക്കാരുടെ തീരുമാനം.
ഡി.എ. കള്‍ കൃത്യമായി നല്‍കാന്‍ പോലും ശ്രമിക്കാത്ത പാര്‍ട്ടിയും സര്‍ക്കാരുമാണ് ഓരോ ജീവനക്കാരനില്‍ നിന്ന് 20000 രൂപ പിരിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പിരിവിന്റെ പേര് തെരഞ്ഞടുപ്പ് ഫണ്ട് എന്നാണെങ്കിലും പിരിച്ച് പോക്കറ്റിലിടുകയാണ് ലക്ഷ്യം.
സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് പരമാവധിഫണ്ട് തിരഞ്ഞെടുപ്പുചെലവിലേക്ക് പിരിച്ചുനല്‍കാന്‍ സി.പി.എം. നിര്‍ദേശം നല്‍കിയത് രണ്ടാഴ്ച മുമ്പാണ്. എന്‍.ജി.ഒ. യൂണിയന്‍, കെ.ജി.ഒ.എ., കെ.എസ്.ടി.എ. തുടങ്ങിയ ഇടതുസംഘടനകള്‍ക്കാണ് നിര്‍ദേശമുള്ളത്. 15 കോടിരൂപയാണ് വിഹിതം നിശ്ചയിച്ചത്. ആദ്യ ആഴ്ച പ്രതികരണം തീര്‍ത്തും മോശമായിരുന്നു. തുടര്‍ന്ന് ധനമന്ത്രി നേരിട്ട് സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. ജീവനക്കാര്‍ സംഭാവന നല്‍കാന്‍ വിസ്സമ്മതിക്കുന്നു എന്നായിരുന്നു പാര്‍ട്ടി നേതാക്കളുടെ പ്രതികരണം. എന്നാല്‍ സംഭാവന കിട്ടിയേ തീരൂ എന്ന് ധനമന്ത്രി അവരെ അറിയിച്ചു. തുടര്‍ന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ച നടത്തി. ഒരു മാസത്തെ ശമ്പള കട്ട് തത്കാലം തുടരില്ലെന്ന് സെക്രട്ടറി ഉറപ്പു നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടത്തിലും ശമ്പളം പിടിക്കാനുള്ള ധനവകുപ്പിന്റെ തീരുമാനം മാറ്റിവെക്കാന്‍ സി.പി.എം. ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടാമതും ശമ്പളം പിടിക്കും എന്ന തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്നാണ് കേള്‍ക്കുന്നത്. സംഭാവനയൊക്കെ പിരിച്ച ശേഷം അതിലേക്ക് കടക്കാമെന്നാണ് തീരുമാനം.
സര്‍വീസ് സംഘടനാപ്രതിനിധികളും സി.പി.എം. നേതാക്കളുമടങ്ങുന്ന പാര്‍ട്ടി ഫ്രാക്ഷനിലാണ് നിര്‍ദേശം നല്‍കിയത് . നിലവിലെ സാന്പത്തികാവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങളില്‍നിന്ന് കൂടുതല്‍ പിരിവുപറ്റില്ല. ഈ കുറവ് സര്‍വീസ് സംഘടനകള്‍വഴി നികത്താനാണ് നിര്‍ദേശം.
5000 മുതല്‍ 20,000 രൂപവരെയാണ് ഇടതുയൂണിയനുകള്‍ ഒരംഗത്തില്‍നിന്ന് ഈടാക്കുന്നത്. ഗസറ്റഡ് ഓഫീസര്‍മാര്‍ പരമാവധി തുക നല്‍കണം. അംഗങ്ങള്‍ കുറഞ്ഞ മലപ്പുറം പോലുള്ള ജില്ലകളില്‍ വ്യക്തിഗതവിഹിതം കൂടുതലാണെന്ന് ജീവനക്കാര്‍ പറയുന്നു. സി.പി.എം. ഇതര പാര്‍ട്ടിയിലുള്ളവരും സര്‍വീസ് സംഘടന എന്നനിലയില്‍ ഇടതുയൂണിയനുകളില്‍ അംഗമായിട്ടുണ്ട്. അവര്‍ക്കും പിരിവ് ബാധകമാണ്. പാര്‍ട്ടി അംഗങ്ങള്‍ കൂടുതല്‍ വിഹിതം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സാലറികട്ടിന്റെ ആഘാതം വിട്ടുമാറുംമുമ്പേ നടത്തുന്ന ഫണ്ടുപിരിവില്‍ ജീവനക്കാരില്‍ പ്രതിഷേധമുണ്ട്. സാമ്പത്തികബുദ്ധിമുട്ടുള്ളവര്‍ക്ക് ഇടതുയൂണിയനുകളുടെ നിയന്ത്രണത്തിലുള്ള എംപ്ലോയീസ് സഹകരണസംഘങ്ങള്‍വഴി പലിശരഹിത വായ്പ ലഭ്യമാക്കാമെന്നാണ് നേതാക്കള്‍വെച്ച നിര്‍ദേശം. നേരത്തേ പാര്‍ട്ടി മുഖപത്രത്തിന്റെ വരിസംഖ്യ എടുക്കേണ്ട ഘട്ടത്തില്‍ സഹകരണസംഘങ്ങള്‍വഴി വായ്പാപദ്ധതി നടപ്പാക്കിയിരുന്നു.മുമ്പ് ഇത്തരത്തില്‍ വായ്പ നല്‍കിയിരുന്നെങ്കിലും അവ ബാങ്കുകളിലേക്ക് തിരിച്ചടച്ചിരുന്നില്ല. ഇത് ബാങ്കുകളില്‍ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി തീര്‍ന്നിരുന്നു.
പോലീസുകാരും ആരോഗ്യ വകുപ്പ് ജീവനക്കാരും അടങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിനോട് പ്രതിഷേധം തുടങ്ങിയിട്ട് നാളുകളേറെയായി. റവന്യൂ വരുമാനത്തിന്റെ 60% ചെലവഴിക്കുന്നത് അഞ്ചര ലക്ഷം അധ്യാപക ജീവനക്കാര്‍ക്കും നാലര ലക്ഷം പെന്‍ഷന്‍കാര്‍ക്കും വേണ്ടിയാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അവരെ നിരന്തരം അപമാനിച്ച് അപഹാസ്യരാക്കി.
2001 ല്‍ സര്‍ക്കാര്‍ ജീവനക്കാരെ പിണക്കിയത് വഴി എ. കെ. ആന്റണി അനുഭവിച്ച അതേ അവസ്ഥ തന്നെയാണ് ഇപ്പോള്‍ പിണറായി അനുഭവിക്കുന്നത്.ജീവനക്കാരെ പിണക്കുന്നത് സര്‍ക്കാരിന് വെല്ലുവിളിയായി തീരും.
എന്തിനാണ് അഞ്ചര ലക്ഷത്തെ തീറ്റിപ്പോറ്റുന്നതെന്നാണ് ജീവനക്കാരുടെ ചോദ്യം. അങ്ങനെ ചെയ്താല്‍ പ്രതിവര്‍ഷം 357000 കോടി ലാഭിക്കാം. സ്‌കൂളുകള്‍ വേണ്ട. സര്‍ക്കാര്‍ ആശുപത്രി വേണ്ട. പോലീസ് വേണ്ട. പൊതു വിതരണം വേണ്ട. കെ എസ് ഇ ബി വേണ്ട. വില്ലേജും പഞ്ചായത്തും വേണ്ട. സംസ്ഥാനത്ത് ഫ്രീയായി സിബി എസ് ഇ യും ഐ. സി. എസ് ഇസ്‌കൂളുകളും സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളുണ്ട്. പോരേ എന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ചോദ്യം. എങ്കില്‍ മന്ത്രിമാര്‍ക്ക് ഊട്ടിയും സിംഗപ്പൂരും അമേരിക്കയും സന്ദര്‍ശിക്കാം. മന്ത്രിമാരും എം എല്‍ എ മാരും ത്രിതല ജനപ്രതിനിധികളും കൂടി സ്ഥാപനങ്ങള്‍ നേരിട്ട് നടത്തട്ടെയെന്നാണ് ജീവനക്കാരുടെ അഭിപ്രായം.
യൂറോപ്പിനെയും യു എസ്സിനേയും കോവിഡ് കാര്‍ന്നു തിന്നുമ്പോള്‍ കേരളത്തെ രക്ഷിച്ചത് മന്ത്രിമാരല്ല; നിങ്ങള്‍ കുതിര കയറുന്ന ഈ ജീവനക്കാരാണെന്നാണ് അവര്‍ പറയുന്നത്. ജീവനക്കാര്‍ക്ക്
പത്രസമ്മേളനം നടത്താന്‍ അധികാരമില്ല. അതിനാല്‍ അവര്‍ നിശബ്ദമായി ജോലി ചെയ്യുന്നു. വൈകിട്ട് അഞ്ചിന് മുഖ്യമന്തി പത്രസമ്മേളനം നടത്താനെത്തുമ്പോള്‍ ഇതേ ജീവനക്കാര്‍ തന്നെയാണ് എല്ലാ വിവരങ്ങളും വിവരം കൈമാറുന്നത്. 24 മണിക്കൂര്‍ നിരത്തില്‍ നിന്ന് മനുഷ്യരെ നിയന്ത്രിച്ചതു കൊണ്ടു മാത്രമാണ് ഇവിടെ കോവിഡ് സമൂഹ വ്യാപനം ഉണ്ടാകാതിരുന്നത്. ഇതൊന്നും സര്‍ക്കാര്‍ മനസിലാക്കിയില്ല.
സാമ്പത്തിക പ്രതിസന്ധിക്ക് ജീവനക്കാരെയും അധ്യാപകരെയും എന്തിനാ കുരിശില്‍ തറക്കുന്നതെന്നാണ് മറ്റൊരു ചോദ്യം. സാമ്പത്തിക പ്രതിസന്ധിയുടെ കാര്യം പറയുമ്പോള്‍ ജീവനക്കാര്‍ തിരിച്ചു ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അത് സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിന്റെ കണക്കാണ്.
സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന് : 12.22 കോടി. 1000 ദിവസത്തിന്റെ ആഘോഷത്തിന് : 10.24 കോടി.
മൂന്നാം വാര്‍ഷികത്തിന് : 21.73 ലക്ഷം. ഭരണ പരിഷ്‌കരണ കമ്മീഷന് ഇതുവരെ : 8.3 കോടി.
മന്ത്രിയൊന്നിന് 25 30 വീതം പേഴ്‌സണല്‍ സ്റ്റാഫ് എന്ന വാമനപ്പട. പാര്‍ട്ടി നേതാക്കളെ കുടിയിരുത്താന്‍ ബോര്‍ഡുകള്‍ക്കും കമ്മീഷനുകള്‍ക്കും കോടികള്‍. കണ്ണട മാറ്റാനും ആയുര്‍വേദ ചികിത്സക്കും ലക്ഷങ്ങള്‍.
ജീവനക്കാരന് പെന്‍ഷന്‍ കിട്ടാന്‍ 20 കൊല്ലം വേണം. ങഘഅ ക്കും ങജ ക്കും 2കൊല്ലം മതി.
ഇനി അഴിമതികളുടെ കഥകളും ജീവനക്കാര്‍ നിര്‍ത്തുന്നുണ്ട്.. ഓഖി ഫണ്ടില്‍ തിരിമറി.
പ്രളയ ഫണ്ട് അടിച്ചുമാറ്റിയ ഏരിയാ സെക്രട്ടറി അറസ്റ്റില്‍. അരിയില്‍ ഷുക്കൂര്‍, കൃപേഷ്, ശരത് ലാല്‍ പാര്‍ട്ടി കൊലയാളികളെ സി ബി ഐക്ക് വിട്ടു കൊടുക്കാതിരിക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ വക്കീല്‍ ഫീസ്.
സ്പ്രിംഗ്‌ളറിന് വേണ്ടി ബോംബെയില്‍ നിന്നൊരു പുലിക്കുട്ടി.
ഇത്തരത്തില്‍ കോടികള്‍ അടിച്ചുമാറ്റിയവരാണ് ഇപ്പോള്‍ ജീവനക്കാരെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha