അത് സംഭവിക്കുമ്പോൾ ഖാലിദിന്റെ കാറിൽ സ്വപ്നയുണ്ടായിരുന്നു; ഖാലിദ് ഈജിപ്തിലേക്കു മടങ്ങുന്നതിനു മുൻപ് അതും പൂർത്തിയാക്കി ; മൊഴികളിൽ വൈരുധ്യം നിറച്ച് സ്വപ്ന സുരേഷും സന്തോഷ് ഈപ്പനും

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ നിർമാണക്കരാർ കിട്ടിയതിന് പിന്നാലെ കമ്മിഷൻ നൽകിയിരുന്നുവെന്ന കാര്യത്തിൽ സ്വപ്ന സുരേഷും യൂണിടാക് നിർമാണക്കമ്പനി ഉടമ സന്തോഷ് ഈപ്പനും മൊഴി നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സ്വപ്ന സുരേഷും യൂണിടാക് നിർമാണക്കമ്പനി ഉടമ സന്തോഷ് ഈപ്പനും നൽകിയ മൊഴികളിൽ വലിയ തോതിലുള്ള വൈരുധ്യമാണ് സംഭവിച്ചിരിക്കുന്നത് . ഓഗസ്റ്റ് 2നു രാത്രി തിരുവനന്തപുരം കവടിയാറിലെ വഴിയരികിൽ 3.80 കോടി രൂപയുടെ വിദേശ കറൻസി ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിക്കു നൽകിയെന്നാണു സന്തോഷ് ഈപ്പൻ നൽകിയിരിക്കുന്ന മൊഴി.
എന്നാൽ സ്വപ്നയുടെ മൊഴി ഇങ്ങനെയാണ് മേയിലായിരുന്നു സന്തോഷ് ഈപ്പൻ തനിക്കും കൂട്ടാളികൾക്കുമുള്ള കമ്മിഷൻ തുക 1.08 കോടി രൂപയായും ഖാലിദിനുള്ള കമ്മിഷൻ തുക ഡോളറായും കൈമാറിയതെന്നാണു നൽകിയിരിക്കുന്നത് . സന്തോഷിനും ബിസിനസ് പങ്കാളിയും ഈ തുക ഏൽപിക്കുമ്പോൾ കവടിയാർ ബെൽ ഹെവൻ ഗാർഡൻസിനു സമീപത്തെ ഇടവഴിയിലാണു ഖാലിദിന്റെ കാർ പാർക്ക് ചെയ്തിരുന്നതെന്നും കാറിൽ താനുമുണ്ടായിരുന്നുവെന്നും സ്വപ്ന മൊഴി നൽകി.
1.08 കോടി രൂപ ഖാലിദിന്റെ വീട്ടിലാണ് സൂക്ഷിച്ചത്. ഖാലിദ് ഈജിപ്തിലേക്കു മടങ്ങുന്നതിനു മുൻപ് ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ ബാങ്ക് ലോക്കറിലേക്കു മാറ്റി.ഈ വിവരം സ്വപ്നയുടെ മൊഴിയിൽ ഉണ്ട് . വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി റെഡ് ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയായിരുന്നു . ഇത് സംഭവിച്ചത് 2019 ജൂലൈ 11നായിരുന്നു . എന്നാൽ അതിനു മുൻപുതന്നെ യൂണിടാക് കമ്മിഷൻ തുക കൈമാറിയെന്നാണു സ്വപ്ന നൽകിയിരിക്കുന്ന മൊഴി. തുക ഖാലിദിനു കൈമാറുമ്പോൾ കോൺസുലേറ്റിന്റെ കാറിൽ സ്വപ്നയുമുണ്ടായിരുന്നതായി സന്തോഷ് വെളിപ്പെടുത്തിയിരുന്നില്ല. പണം നിറച്ച ബാഗുമായി ഖാലിദ് കാറിൽ കോൺസൽ ജനറലിന്റെ ബംഗ്ലാവിലേക്കു പോയെന്നും പണം എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ഖാലിദ് അതേ കാറിൽ തിരികെവന്ന് ഒഴിഞ്ഞ ബാഗ് കൈമാറിയെന്നുമാണ് സന്തോഷ് ഈപ്പൻ നൽകിയിരിക്കുന്ന മൊഴി. അനധികൃത പണ കൈമാറ്റം നടന്നതു സ്വപ്ന വെളിപ്പെടുത്തിയതുപോലെ മേയിലാണെങ്കിൽ വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിനു പുറമേ മറ്റെന്തോ രഹസ്യ ഇടപാടുകൾ ഇവർ തമ്മിലുണ്ടായിരുന്നതായി ഇപ്പോൾ സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha