അനധികൃത മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാട്: തൃശൂരിലും പലര്‍ക്കും പണം പോയി!

മലപ്പുറത്ത് പുന്നയൂര്‍ക്കുളം, കുന്നംകുളം, ചാവക്കാട് കേന്ദ്രീകരിച്ച് അനധികൃതമായി നടത്തിയ മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടിലൂടെ ജില്ലയില്‍ പണം നഷ്ടപ്പെട്ടവര്‍ നൂറുകണക്കിനെന്ന് പ്രാഥമിക വിവരം. മലപ്പുറത്ത് ഈ് മേഖലകളില്‍ നിന്നു മാത്രം കോടികള്‍ നിക്ഷേപമായി ഒഴുകി.
300 ദിവസം കൊണ്ട് നാലിരട്ടിയിലേറെ ലാഭവിഹിതമാണ് ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് കമ്പനി വാഗ്ദാനം ചെയ്തത്. കമ്പനി വ്യാപകമായി നിക്ഷേപം സ്വീകരിച്ചിരുന്നു. പുതുതായി ആളുകളെ ചേര്‍ത്താല്‍ 4500 രൂപ കമ്മിഷനും വാഗ്ദാനം ചെയ്തു. തുടക്കത്തില്‍ വിരലിലെണ്ണാവുന്ന ആള്‍ക്കാര്‍ മാത്രമായിരുന്നു നിക്ഷേപകര്‍.
കമ്പനി എംഡി നിഷാദ് കളിയിടുക്കിലിനെതിരെ പൊലീസ് അന്വേഷണം തുടങ്ങിയതോടെ നിക്ഷേപകര്‍ക്ക് ലാഭവിഹിതം ലഭിക്കുന്നതു നിലച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha