വേഗത്തില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കാന്‍ ജലഅതോറിറ്റിയില്‍ ആപ്

ജലഅതോറിറ്റിയുടെ ജീവനക്കാര്‍ക്ക് ഇ ടാപ്പ് വെബ് ആപ്. ജലജീവന്‍ മിഷന്‍ പ്രകാരം വേഗത്തില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിന് സഹായകമാണ് ഈ ആപ്പ്. ഇതിനായി ഇവര്‍ക്ക് യൂസര്‍ ഐഡിയും പാസ്വേഡും നല്‍കി.
ജീവനക്കാര്‍ കണക്ഷന്‍ നല്‍കേണ്ട വീട്ടിലെത്തി ഉപഭോക്താവിന്റെ ആധാര്‍, മൊബൈല്‍ നമ്പര്‍, പേര്, മേല്‍വിലാസം എന്നിവ സ്വീകരിക്കും. മീറ്റര്‍ സ്ഥാപിച്ച സ്ഥലത്തിന്റെ ഏരിയ കോഡ്, മീറ്റര്‍ നമ്പര്‍, മീറ്ററിന്റെ ആദ്യ റീഡിങ് എന്നിവ രേഖപ്പെടുത്തും. ഇതിനു ശേഷം ആപ് വഴി കണക്ഷന്‍ വിവരങ്ങള്‍ അസിസ്റ്റന്റ് എന്‍ജിനീയറെ അറിയിക്കും. ഇത് അംഗീകരിക്കുന്നതോടെ പുതിയ കണക്ഷന്‍ നിലവില്‍ വരും.
റവന്യു കലക്ഷന്‍ സോഫ്റ്റ്വെയറില്‍ ഈ വിവരങ്ങള്‍ എത്തുന്നതോടെ പുതിയ കണക്ഷന്റെ കണ്‍സ്യൂമര്‍ ഐഡിയും നമ്പറും ലഭിക്കും. ഇവ ഉപഭോക്താവിന്റെ മൊബൈലിലേക്കും എത്തുന്നതോടെ നടപടി പൂര്‍ണമാകും.
https://www.facebook.com/Malayalivartha