കമറുദ്ദീന്‍ എംഎല്‍എ മുഖ്യ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: ആക്ഷന്‍ കമ്മിറ്റി പിന്‍മാറുന്നു

മാട്ടൂല്‍ ഹമീദ് ഹാജി ചെയര്‍മാനായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി പാതിവഴിയില്‍ പിന്‍വാങ്ങുന്നു. എം.സി. കമറുദ്ദീന്‍ എംഎല്‍എ മുഖ്യ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ അംഗങ്ങളായ സമിതിയാണ് പിന്‍വാങ്ങാന്‍ തീരുമാനിച്ചത്.
ഫെബ്രുവരിയിലാണ് മാട്ടൂല്‍ ഹമീദ് ഹാജി ചെയര്‍മാനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. മുസ്ലിംലീഗ് നേതൃത്വം പരാതി ഏറ്റെടുത്തതിനാല്‍, നിക്ഷേപകര്‍ക്ക് എന്തെങ്കിലും ഗുണം ചെയ്യട്ടെ എന്നു കരുതിയാണ് പിന്മാറ്റമെന്നു ഭാരവാഹികള്‍ വ്യക്തമാക്കി. ഇവര്‍ സമാഹരിച്ച രേഖകളും വിവരങ്ങളും മുസ്ലിംലീഗ് നേതൃത്വത്തിന് കൈമാറുകയും ചെയ്തു.
അതിനിടെ എം.സി.കമറുദ്ദീനു പകരം യുഡിഎഫ് ജില്ലാ ചെയര്‍മാനായി മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലിയെ നിയമിച്ചു. നിക്ഷേപ തട്ടിപ്പ് വിവാദം ഉയര്‍ന്നതിനു പിന്നാലെ സ്ഥാനം ഒഴിയാനുള്ള താല്‍പര്യം എം.സി.കമറുദ്ദീന്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. ജ്വല്ലറിയുടെ പേരില്‍ ബാക്കിയുള്ള ആസ്തികള്‍ വില്‍ക്കുന്നതിലെ നിയമ തടസ്സങ്ങളാണ് പിന്‍വാങ്ങലിനു പിന്നിലെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha