എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതി/വര്‍ഗ വിഭാഗക്കാരുടെ പ്രാതിനിധ്യം നാമമാത്രം, മേഖലയില്‍ പട്ടികവര്‍ഗ സംവരണം അട്ടിമറിക്കുന്നു

സംസ്ഥാനത്ത് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന 5,15,639 ഉദ്യോഗസ്ഥരില്‍ 1,38,574 പേര്‍ ജോലി ചെയ്യുന്ന എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതി/വര്‍ഗ വിഭാഗക്കാരുടെ പ്രാതിനിധ്യം നാമമാത്രം. നിലവില്‍ ഡി.പി.ഐയുടെ കീഴില്‍ സംസ്ഥാനത്ത് 7000-ലേറെ എയ്ഡഡ് സ്‌കൂളുകളുണ്ട്. യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി (2016-2019)യുടെ ഒന്നാമത് റിപ്പോര്‍ട്ടിലെ കണക്കുപ്രകാരം പട്ടികവര്‍ഗ വിഭാഗക്കാരായ 75 അധ്യാപകര്‍ മാത്രമാണ് എയ്ഡഡ് സ്‌കൂളുകളിലുള്ളത്.
സ്പെഷല്‍ റൂളുകള്‍ ഭേദഗതി ചെയ്ത് പി.എസ്.സിക്ക് നിയമനം വിടാത്തതിനാല്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും പട്ടികജാതി/വര്‍ഗ സംവരണം അട്ടിമറിക്കപ്പെടുകയാണ്. സ്റ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ 10 ശതമാനം സംവരണം പട്ടികജാതി/വര്‍ഗക്കാര്‍ക്കായി അനുവദിച്ചിട്ടുണ്ട്.
ഓരോ വര്‍ഷവും വകുപ്പുകളില്‍ മുഖ്യമന്ത്രി ചെയര്‍മാനായുള്ള റവന്യൂ കമ്മിറ്റി യോഗം ചേര്‍ന്ന്് സ്പെഷല്‍ റിക്രൂട്ട്മെന്റ് പദ്ധതിയനുസരിച്ചുള്ള സംവരണം വിലയിരുത്താറുണ്ട്. അതേസമയം, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും കോര്‍പ്പറേഷനുകളിലും ഇത്തരം സംവിധാനമില്ലാത്തതുമൂലം സംവരണം അട്ടിമറിക്കപ്പെടുകയാണെന്നു പട്ടികജാതി/വര്‍ഗ സംഘടനകള്‍ ആരോപിക്കുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം പുലര്‍ത്തുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha