വി എസ് .അച്ചുതാനന്ദന്‍ എന്ന ജനകീയ പ്രതിച്ഛായയുള്ള നേതാവിനെ മുന്നില്‍ നിറുത്തി തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചതിനു ശേഷം, വി.എസിനെ മൂലയ്ക്കിരുത്തി പിന്‍വാതില്‍ നിയമനം വഴി മുഖ്യമന്ത്രി ആയ പിണറായി വിജയന്‍ ഭരിക്കുമ്ബോള്‍ പിന്‍വാതില്‍ നീയമനങ്ങളില്‍ റെക്കോഡിട്ടില്ലെങ്കിലേ അല്‍ഭുതപ്പെടാനുള്ളു; വിമർശനവുമായി ശൂരനാട് രാജശേഖരന്‍

ഇടത് സര്‍ക്കാരിനെ വിമർശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍. ആദ്യ പിന്‍വാതില്‍ നിയമനം മുഖ്യമന്ത്രി സ്ഥാനത്തുള്ള പിണറായി വിജയന്റേതെന്ന് അദ്ദേഹം പറഞ്ഞു . വിഎസിനെ കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട പിണറായി മുഖ്യമന്ത്രിയായത് പിന്‍വാതില്‍ നിയമനം വഴിയാണെന്ന് ശൂരനാട് പറഞ്ഞു . ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ശൂരനാട് വിമര്‍ശനം ചെയ്യിച്ചത്.സ്പാര്‍ക്ക് വഴി ശമ്ബളം വാങ്ങിക്കാത്ത സി.ഡിറ്റ്, ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, കിന്‍ഫ്ര, സ്വപ്ന സുരേഷിന് നീയമനം നല്‍കിയ സ്‌പേസ് പാര്‍ക്ക്, മറ്റ് പൊതുമേഖല സ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയിഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കരാര്‍ നിയമനങ്ങള്‍ ഒന്നും ധനകാര്യ വകുപ്പില്‍ നിന്ന് ലഭിച്ച കണക്കില്‍ വരില്ല എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി .
ശൂരനാടിന്റെ ഫെയ്‌സ് ബുക്ക് പേജിന്റെ പൂര്‍ണ്ണ രൂപം
രാത്രികള്‍ പകലാക്കി കഷ്ടപ്പെട്ട് പഠിച്ച് പാസായി റാങ്ക് ലിസ്റ്റില്‍ കയറുന്ന യുവജനങ്ങളോട് അല്‍പം പോലും കരുണ കാണിക്കാതെ വേണ്ടപ്പെട്ടവരെയും വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെയും സര്‍ക്കാര്‍ സര്‍വീസിലേക്ക് പിന്‍വാതില്‍ നിയമനം നടത്തി റെക്കോഡ് സൃഷ്ടിക്കാനുള്ള ഓട്ടത്തിലാണ് പിണറായി സര്‍ക്കാര്‍.11,674 പേരാണ് താല്‍ക്കാലിക / കരാര്‍ ജീവനക്കാര്‍ മാത്രമാണ് ഉള്ളതെന്ന് പിണറായി പ്രതിപക്ഷ നേതാവിനെ ഒരു മാസം മുമ്ബ് അറിയിച്ചത്. 1,17, 264 താല്‍ക്കാലിക / കരാര്‍ / ദിവസ വേതന ജീവനക്കാര്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ മാത്രം ഉണ്ടന്ന് ധനകാര്യ വകുപ്പില്‍ നിന്ന് ലഭിച്ച വിവരവകാശ രേഖ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചപ്പോള്‍ തുടര്‍ച്ചയായി നുണകള്‍ പറയുന്ന പിണറായിയുടെ മുഖം കേരളീയ പൊതു സമൂഹത്തില്‍ ഒന്നു കൂടെ വികൃതമായി.
സ്പാര്‍ക്ക് വഴി ശമ്ബളം വാങ്ങിക്കാത്ത സി.ഡിറ്റ്, ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, കിന്‍ഫ്ര, സ്വപ്ന സുരേഷിന് നീയമനം നല്‍കിയ സ്‌പേസ് പാര്‍ക്ക്, മറ്റ് പൊതുമേഖല സ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയിഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കരാര്‍ നിയമനങ്ങള്‍ ഒന്നും ധനകാര്യ വകുപ്പില്‍ നിന്ന് ലഭിച്ച കണക്കില്‍ വരില്ല. എല്ലാം കൂടി കണക്ക് കൂട്ടിയാല്‍ 3 ലക്ഷത്തിനു മുകളില്‍ വരും പിണറായി സര്‍ക്കാര്‍ നടത്തിയ താല്‍ക്കാലിക / കരാര്‍ നിയമനങ്ങള്‍. സര്‍ക്കാര്‍ കാലാവധി തീരാന്‍ 7 മാസം അവശേഷിക്കെ, പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള അണിയറ നീക്കങ്ങളാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ നടക്കുന്നത്.
വി എസ് .അച്ചുതാനന്ദന്‍ എന്ന ജനകീയ പ്രതിച്ഛായയുള്ള നേതാവിനെ മുന്നില്‍ നിറുത്തി തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചതിനു ശേഷം, വി.എസിനെ മൂലയ്ക്കിരുത്തി പിന്‍വാതില്‍ നിയമനം വഴി മുഖ്യമന്ത്രി ആയ പിണറായി വിജയന്‍ ഭരിക്കുമ്ബോള്‍ പിന്‍വാതില്‍ നീയമനങ്ങളില്‍ റെക്കോഡിട്ടില്ലെങ്കിലേ അല്‍ഭുതപ്പെടാനുള്ളു. ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ എല്ലാ പിന്‍വാതില്‍ അനധികൃത നീയമനങ്ങളും വരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടിരിക്കും എന്ന് കേരളത്തിലേക്ക് യുവജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha