കോഴിക്കോട് ജനറല്‍ ആശുപത്രിയിലേക്ക് ജീവനക്കാരെ ആവശ്യ മുണ്ടെന്ന് കാണിച്ച് കലക്ടര്‍ ഇട്ട ഔദ്യോഗിക പോസ്റ്റിനു 'പൊങ്കാല'! നഴ്‌സുമാരേക്കാള്‍ ശമ്പളം ശുചീകരണ ജീവനക്കാര്‍ക്ക്!

കോഴിക്കോട് ജനറല്‍ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്‌സിനെയും ശുചീകരണ ജീവനക്കാരെയും ആവശ്യമുണ്ടെന്നു കാണിച്ച് കോഴിക്കോട് കലക്ടര്‍ ഇട്ട ഔദ്യോഗിക പോസ്റ്റിനു താഴെ പ്രതിഷേധക്കാരുടെ പൊങ്കാല. പോസ്റ്റില്‍ ശമ്പളം രേഖപ്പെടുത്തിയപ്പോള്‍ തെളിഞ്ഞ വിവേചനം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നത് ശുചീകരണ ജീവനക്കാര്‍ക്ക് ദിവസം 858 രൂപ ശമ്പളമെന്നും സ്റ്റാഫ് നഴ്‌സിന് മാസം 24,250 രൂപ ശമ്പളമെന്നുമാണ്. ദിവസക്കണക്കില്‍ നോക്കുകയാണെങ്കില്‍ നഴ്‌സിന്റെ ശമ്പളം 808 രൂപയാണെന്ന് മനസ്സിലാകും. ഈ വിവേചനം മറച്ചു വയ്ക്കാനാണ് ശുചീകരണ ജോലിക്കാരുടെ പ്രതിഫലം ദിവസക്കണക്കില്‍ പറഞ്ഞപ്പോള്‍ നഴ്‌സുമാരുടേത് മാസ ശമ്പളമായി പറഞ്ഞതെന്നാണ് വിമര്‍ശനം.
ശുചീകരണ ജോലിയുടെ മഹത്വം കുറച്ചു കാണുന്നില്ലെന്നും പക്ഷേ നഴ്‌സുമാരുടെ ജോലി ഭാരത്തിന് അര്‍ഹമായ പ്രതിഫലം നല്‍കണമെന്നും ആവശ്യമുണ്ട്. നഴ്‌സിങ് പഠിച്ചവരെ ശുചീകരണ ജോലിക്ക് എടുക്കുമോ എന്നു തുടങ്ങി വെറുതെ 4 വര്‍ഷം കളഞ്ഞു, കഷ്ടപ്പെട്ട് പഠിച്ചിട്ട് ശമ്പളവും ഇല്ല, പോരാത്തതിന് ഒരു ലോഡ് പുച്ഛവും തുടങ്ങി കമന്റുകള്‍ ഏറെ.
അതേസമയം ശുചീകരണ ജോലിക്കാര്‍ക്ക് കൂടുതല്‍ കഷ്ടപ്പാടുണ്ടെന്നും അവര്‍ക്ക് മാസം 30,000 രൂപയെങ്കിലും നല്‍കണമെന്ന് ആവശ്യപ്പെട്ടവരുമുണ്ട്.
കിണര്‍ കുഴിക്കുന്നയാള്‍ക്ക് കലക്ടറേക്കാള്‍ കായികാധ്വാനം ആവശ്യമുണ്ടെന്നു കരുതി കലക്ടര്‍ക്കു കൊടുക്കുന്നതിനേക്കാള്‍ ശമ്പളം കൊടുക്കുമോ എന്നും ചിലര്‍ ചോദിക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും മതിയായ ആരോഗ്യപ്രവര്‍ത്തകരെ കിട്ടാതെ വലയുകയാണ്. കോവിഡ് ബ്രിഗേഡ് രൂപീകരിച്ച് ആരോഗ്യപ്രവര്‍ത്തകരെ കണ്ടെത്താനുള്ള ശ്രമങ്ങളും പൂര്‍ണമായും വിജയിച്ചിരുന്നില്ല. ഇതിനിടെയാണ് ജീവനക്കാര്‍ക്കു വേണ്ടിയുള്ള ഫോണ്‍ ഇന്റര്‍വ്യൂ അറിയിപ്പുമായി കലക്ടര്‍ ഫെയ്‌സ്ബുക് പോസ്റ്റിട്ടത്.
https://www.facebook.com/Malayalivartha