ഹാവൂ ആശ്വാസം! കസ്റ്റംസ് കേസില്‍ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ഈ മാസം 23 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്; കസ്റ്റംസ് പകവീട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്

കസ്റ്റംസ് കേസില്‍ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുന്നു . ഈ മാസം 23 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസില്‍ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുകയുണ്ടായി . എന്നാൽ , കസ്റ്റംസ് പകവീട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന് വാദിക്കുകയുണ്ടായി . ഏതു കേസിലാണ് ചോദ്യം ചെയ്യലെന്ന നോട്ടീസ് പോലും കസ്റ്റംസ് നല്‍കിയിരുന്നില്ല. അറസ്റ്റിനുള്ള ശ്രമമാണ് കസ്റ്റംസ് നടത്തിയത്. നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരായതിനാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ശിവശങ്കര്‍ കോടതിയെ അറിയിക്കുകയും ചെയ്തു . ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ കോടതിയില്‍ നല്കാന് തയാറാണെന്ന് കസ്റ്റംസ് അറിയിച്ചു. 23നകം തെളിവുകള്‍ ഹാജരാക്കുമെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയിരിക്കുന്നത്.
കസ്റ്റംസ് നാടകീയമായി അറസ്റ്റ് ചെയ്യാനൊരുങ്ങിയതിനെത്തുടര്ന്ന് നാടകീയ നീക്കങ്ങളിലൂടെ പിടിച്ചുനില്ക്കാന് എം.ശിവശങ്കറിന്റെ ശ്രമെന്ന ആക്ഷേപം ഉയരുന്നു . ഇതിന്റെ ഭാഗമായി ഐടി വകുപ്പ് മുന്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു . ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഒളിവില്‍ പോകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു അപേക്ഷ നൽകിയത് . എന്നാൽ ശിവശങ്കറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ആരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുളള തയാറെടുപ്പിലാണ് കസ്റ്റംസ്. കസ്റ്റംസിന്റെ നാടകീയ നീക്കങ്ങളും ശിവശങ്കറിന്റെ ആശുപത്രിവാസവും ചേര്‍ന്നു സൃഷ്ടിച്ച സംഭവ വികാസങ്ങളിൽ വ്യക്തത പ്രതീക്ഷിക്കുന്ന നിര്‍ണായക തീരുമാനമെന്ന് വന്നിരിക്കുന്നത് . തിരുവനന്തപുരം മെഡിക്കല്‍ കോളജിലുളള ശിവശങ്കറിന്റെ ആശുപത്രി വാസം തുടരുമോയെന്നതാണ് ആദ്യത്തെ ചോദ്യം. വൈകിട്ട് മൂന്നിനു ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് ഇതിന് ഉത്തരം നല്‍കും.
https://www.facebook.com/Malayalivartha