വനംവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് മുക്കത്ത് കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

വനംവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് മുക്കം നഗരസഭയില്‍ കൃഷി നശിപ്പിക്കാനെത്തിയ നാലാമത്തെ കാട്ടുപന്നിയെയും വെടിവച്ചു കൊന്നു. കച്ചേരി ചെറുകുന്നത്ത് മണ്ണില്‍ വച്ച് മണാശ്ശേരി സ്വദേശി സി.എം.ബാലനാണ് വെടിവച്ചത്.
നേരത്തെ മണാശ്ശേരി നെല്ലിക്കുത്ത് മലയില്‍ വച്ചും തോട്ടത്തിന്‍ കടവ് പച്ചക്കാട് ചൂരക്കാട് ഭാഗത്തു വച്ചും കാട്ടുപന്നിയെ സി.എം.ബാലന്‍ വെടിവച്ച് കൊന്നിരുന്നു.
പന്നി ആക്രമണം രൂക്ഷമായ കാരശ്ശേരി, കൊടിയത്തൂര്‍, തിരുവമ്പാടി തുടങ്ങിയ പഞ്ചായത്തുകളില്‍ നിലവില്‍ അനുമതിയില്ല. മലയോര മേഖലയിലെ എല്ലാ പഞ്ചായത്തിലും കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമാണ്.
വനം വകുപ്പ് സെക്ഷന്‍ ഓഫിസര്‍ അഷ്‌റഫ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി.ശ്രീധരന്‍, സി.എം.ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha