കോണ്‍ഗ്രസ്സിന് തലവേദന തുടങ്ങി... കോണ്‍ഗ്രസ്സില്‍ സീറ്റിനെ ചൊല്ലി ഉരുള്‍പൊട്ടല്‍ മലപ്പുറം പാര്‍ട്ടി തെക്കോട്ടും വരുന്നു

ജോസ് കെ.മാണി യുഡിഎഫ് വിട്ടതോടെ ആ സീറ്റുകൾക്കായി ലീഗും ജോസഫും വിലപേശൽ ആരംഭിച്ചു. ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം കോൺഗ്രസ്സിന് തലവേദനയാകും. അല്ലെങ്കിലും തെരഞ്ഞെടുപ്പ് ഘട്ടം എത്തുമ്പോൾ കോൺഗ്രസ്സിന് ഘടകകക്ഷികളെ കൊണ്ടും സ്വന്തം പാർട്ടിയിലെ ഗ്രൂപ്പുകളെ കൊണ്ടും തലവേദനയാണ്. ഇക്കുറി അത് കൂടുതലും ആകും
കേ കോൺഗ്രസ്സ് എം കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റിൽ വിട്ടുവീഴ്ച പറ്റില്ലെന്നാണ് ജോസഫ് കടുപ്പിച്ചു നിൽക്കുന്നത്. അതിന് ജോസഫ് നൽകുന്ന ന്യായീകരണം പഴയ മാണി കൂപ്പുകാർ നിരവധി നേതാക്കൾ പാർട്ടി യിലേക്ക് വരുന്നു എന്നാണ്. അത് കൊണ്ട് അവർക്ക് അർഹമായ പരിഗണന നൽകണം എന്നാണ് പറയുന്നത്. എന്നാൽ കോൺഗ്രസ്സ് മറിച്ചും ചിന്തിക്കുന്നു 'കോട്ടയം ഇടുക്കി, എറണാകുളം ജില്ലകളിൽ കൂടുതൽ സീറ്റുകൾ ഏറ്റെടുക്കാമെന്ന കണക്ക് കൂട്ടലിലാണ് അവർ.ജോസഫിൻ്റെ ആവശ്യം അതേപടി കോൺഗ്രസ്സ് അംഗീകരിക്കില്ല. എന്തെങ്കിലും കൊടുത്താൽ ജോസഫ് അവിടെ കിടക്കും എന്നു കോഞ ഗ്രസ്സിന് അറിയാം. ഭരണം വന്ന് കൺമുന്നിൽ നിൽക്കുമ്പോൾ ജോസഫും കൂട്ടരും പോകില്ലെന്ന് അറിയാം. അധികാരം എങ്ങോട്ട് ചായും എന്നുള്ളത് നോക്കിയാണല്ലോ ജോസഫ് നിൽക്കാറുള്ളത്.ഈ കാര്യം ജോസഫിൻ്റെ പൂർവ്വ ചരിത്രം മനസ്സിലാക്കിയിട്ടുള്ളവർക്ക് അറിയാം. മുസ്ലീം ലീഗിന് സംബന്ധിച്ചിടത്തോളം മലപ്പുറം പാർട്ടി എന്ന പേരിലാണല്ലോ നിൽക്കുന്നത്.ആ പ്രതിച്ഛായ മാറ്റനാണ് ലീഗിൻ്റെ ശ്രമം. അതിന് വേണ്ടിയാണ് അവർ ഈ അവസരം മുതലാക്കാൻ ശ്രമിക്കുന്നത്.
ഇതിൻ്റെ മുന്നോടിയായി തെക്കൻ ജില്ലകളായ കൊല്ലം, തിരുവനന്തപുരം ജില്ലകളടക്കം അവർ നോട്ടമിട്ടിരിക്കുകയാണ്.ലീഗി'നെ സംബന്ധിച്ചിടത്തോളം അവർ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് കോൺഗ്രസ്സ് വഴങ്ങുകയാണ് ചെയ്യുന്നത്. അത് കൊണ്ട് ഇക്കാര്യത്തിലും അത് തന്നെ ആയിരിക്കും സംഭവിക്കുന്നത്.
[20/10, 5:34 pm] Vijayanath: എന്തിന്, പൂഞ്ഞാറിലും ലീഗ് സീറ്റ് ചോദിച്ചു കഴിഞ്ഞിരിക്കുകയാണ് സിംഹത്തിൻ്റെ മSയിൽ വരെ ചെന്ന് എതിരിടാനുള്ള തയ്യാറെടുപ്പിലാണ് ലീഗ് .ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ അതാണ് സംഭവിക്കുന്നത് കഴിഞ്ഞ തവണ അഞ്ചിടത്ത് മത്സരിച്ച ആർ എസ് പി ഇ ക്കുറി ഏഴു സീറ്റാണ് ആവശ്യപ്പെടുന്നത്. തീർന്നില്ല CMP യും ജേക്കബ്ബും കൂടുതൽ സീറ്റ് ചോദിച്ച് തല ഉയർത്തി കഴിഞ്ഞു കോൺഗ്രസ്സ് കൂടുതൽ സമ്മർദത്തിലേക്ക് കടക്കും അതോടെ വൻ പ്രതിസന്ധിയിൽ ആകും.'
ലീഗിൻ്റെ ആവശ്യം സാധിച്ചു കൊടുത്താലു ജോസഫിൻ്റെ ഡിമാൻ്റ് ഏതായാലും കോൺഗ്രസ്സ് അംഗീകരിക്കാൻ പോകുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിൽ 1212 സീറ്റിലും 15 നിയമസഭാ സീറ്റിലുമാണ് കേരള കോൺഗ്രസ്സ് കഴിഞ്ഞ തവണ മത്സരിച്ചത്.ഈ മുഴുവൻ സീറ്റു നുമാണ് ജോസഫ് പി ടി മുറുക്കി നോക്കുന്നത്. ജോസ് വിഭാഗത്തെ പരാജയപ്പെടുത്താൻ അവിടെത്തന്നെ വേണമെന്നാണ് ജോസഫിൻ്റെ വാദഗതി - ജോസ് വിഭാഗം പോയതോടെ കോട്ടയത്ത് ഒഴിവുവന്ന അര ഡസനോളം സീറ്റുകൾ മോഹിച്ച് ഒരു വണ്ടി കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ അവരുടെ അടവുകളുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ചങ്ങനാശ്ശേരി സീറ്റിന് വേണ്ടി പല പ്രമുഖരും പിടിമുറുക്കിയിട്ടുണ്ട്. ജോസ് പക്ഷത്തിൻ്റെ സീറ്റുകൾക്ക് ജോസഫ് പക്ഷം യോഗ്യരല്ല എന്ന മട്ടിലാണ് കോൺഗ്രസ്സ് സംസാരിക്കുന്നത്. കോൺഗ്രസ്സ് ആരുടെ മുന്നിലാണ് മുട്ടുകുത്തേണ്ടി വരിക എന്നത് കാണേണ്ട കാര്യമാണ്. ഏതായാലും ലീഗ് കളി തുടങ്ങിയിട്ടേ ഉള്ളൂ. അവരുടെ പിടിവാശിയക്ക് മുൻപിൽ കോൺഗ്രസ്സിന് മറുത്ത് ഒന്നും പറയാൻ സാധിച്ചു എന്നു വരില്ല അതുകൊണ്ട് തന്നെ ആയിരിക്കാം ജോസ് കെ മാണിയെ അനുനയിപ്പിക്കാൻ അവസാനനിമിഷം കുഞ്ഞാലിക്കുട്ടി ഇറങ്ങാത്തതും. കോൺഗ്രസ്സിൽ സീറ്റിന് വേണ്ടി കലഹം തുടങ്ങിയിരിക്കന്ന സാഹചര്യത്തിൽ സി പി എം സൽ പുതുകക്ഷികൾക്കായി സഖ്യകക്ഷികൾ വിട്ടുവീഴ്ച ചെയ്യും എന്നാണ് അറിയുന്നത്. യു ഡി എഫിൽ ജോസ് തീർത്ത വിടവ് ജോസഫ് നികത്താൻ കോൺഗ്രസ്സ് അനുവദിക്കും എന്നു തോന്നുന്നില്ല. ജോസഫിനെ കോൺഗ്സ്സ് അങ്ങനെ കണ്ണടച്ച് വിശ്വസിക്കില്ലല്ലോ. എന്തായാലും കോൺഗ്രസ്സിന് ഇനി അങ്ങോട്ടുള്ള നാളുകൾ തലവേദന പിടിച്ചതാണ്.
https://www.facebook.com/Malayalivartha