ശബരിമല നട തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് അടയ്ക്കും... വൈകിട്ട് എട്ടരക്ക് ഹരിവരാസനം പാടിയാണ് ശബരിമല ക്ഷേത്ര നട അടയ്ക്കുക, കൊവിഡ് നിയന്ത്രണങ്ങളോടെ പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് തുലാമാസ പൂജകള്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നത്

ശബരിമല നട തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്ക് ഹരിവരാസനം പാടിയാണ് ശബരിമല ക്ഷേത്ര നട അടയ്ക്കുക. ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബര്‍ 12 ന് ക്ഷേത്ര നട തുറക്കും. നവംബര്‍ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്നത്.
പുതിയ ശബരിമല മാളികപ്പുറം മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണവും 15ന് നടക്കും. കൊവിഡ് നിയന്ത്രണങ്ങളോടെ പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് തുലാമാസ പൂജകള്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നത്. നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധനയും പമ്ബയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധനയും കഴിഞ്ഞാണ് തീര്‍ഥാടകരെ കടത്തിവിട്ടത്. പമ്ബയിലും ആന്റിജന്‍ പരിശോധനാ സംവിധാനം ഒരുക്കിയിരുന്നു .
തീര്‍ഥാടകരുടെ വാഹനങ്ങള്‍ പമ്പ വരെ പോകാന്‍ അനുവദിച്ചെങ്കിലും അവിടെ പാര്‍ക്ക് ചെയ്യാന്‍ സമ്മതിച്ചില്ല. അനുഗ്രഹ വര്‍ഷത്തിന് അയ്യപ്പ സ്വാമിയോട് തീരാത്ത കടപ്പാടുമായി നിയുക്ത ശബരിമല മേല്‍ശാന്തി തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൂപ്പത്തി പൊയ്യ വാരിക്കാട്ട് മഠത്തില്‍ വി.കെ.ജയരാജ് പോറ്റി സന്നിധാനത്തെത്തി ദര്‍ശനം നടത്തി. കൊവിഡ് നിയന്ത്രണങ്ങളോടെ പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് തുലാമാസ പൂജകള്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha